അല്ലു അർജുന്റെ നായികയായി ദീപിക പദുകോൺ
ആദ്യ ഭാഗം 2026 അവസാനത്തോടെ പുറത്തിറങ്ങും
ഹിറ്റ് സംവിധായകൻ അറ്റ്ലീയും അല്ലു അർജുനും ഒന്നിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതുമുതൽ ആകാംക്ഷയിലാണ് ആരാധകർ. സിനിമയുടെ ഓരോ അപ്ഡേറ്റിനും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. വമ്പൻ ബജറ്റിലാണ് ഈ സിനിമ ഒരുങ്ങുന്നത്. ഇപ്പോഴിതാ അല്ലു അർജുന്റെ പിറന്നാൾ പ്രമാണിച്ച് സിനിമയുടെ അപ്‌ഡേറ്റ് പുറത്തുവരുമെന്ന് റിപ്പോർട്ടുകൾ ആണ് ചർച്ചയാകുന്നത്.നടൻ പിറന്നാൾ ദിനമായ ഏപ്രിൽ എട്ടിന് സിനിമയുടെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവരും. നേരത്തെ സിനിമയുടെ ടീസർ ഇതിനൊപ്പം പുറത്തുവരും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ പോസ്റ്റർ മാത്രമേ പുറത്തുവരൂ എന്ന വിവരമാണ് അറിയാൻ കഴിയുന്നത്. സിനിമയുടെ വലിയ സ്കെയിലും വമ്പൻ ബജറ്റും കണക്കിലെടുത്താണ് രണ്ട് ഭാഗങ്ങളായി സിനിമ പുറത്തിറക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ആദ്യ ഭാഗം 2026 അവസാനത്തോടെ പുറത്തിറങ്ങും. ഈ ഭാഗം പുറത്തിറങ്ങിയതിന് ശേഷമാകും രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുക. ഹോളിവുഡ് ടെക്‌നിഷ്യൻസ് ഉൾപ്പെടെയുള്ളവർ ചിത്രത്തിൽ വർക്ക് ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം റെക്കോർഡ് തുകയ്ക്ക് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. എത്ര രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് സിനിമ സ്വന്തമാക്കിയതെന്നതിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.നാല് നായികമാരാണ് ചിത്രത്തിലുള്ളത്. ബോളിവുഡിലെ മുന്‍നിര താരമായ ദീപിക പദുകോണാണ് പ്രധാന നായിക. മൃണാള്‍ താക്കൂര്‍, ജാന്‍വി കപൂര്‍, ഭാഗ്യശ്രീ ബോസ് എന്നിവരാണ് മറ്റ് നായികമാര്‍. AA 22 x A6 എന്ന് താത്കാലിക ടൈറ്റിലിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. സിനിമയുടെ ബജറ്റ് 800 കോടിക്ക് മുകളിലായിരിക്കും എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. 200 കോടി പ്രൊഡക്ഷന്‍ കോസ്റ്റ് വരുന്ന ചിത്രത്തിന്‍റെ വിഎഫ്എക്സിന് മാത്രം 250 കോടിയലധികം ചെലവാകുമെന്നാണ് സൂചന. ഇതോടെ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടുകളിൽ ഒന്നായി ഇത് മാറുമെന്നാണ് വിലയിരുത്തൽ.