അധിക്ഷേപ കമന്റിട്ട പേരില്ലാത്ത വ്യാജന് അഹാനയുടെ മറുപടി.

അഹാനയേയും സിന്ധു കൃഷ്ണയേയും പിന്തുണച്ച് നിരവധിപ്പേര്‍ രംഗത്തെത്തി

Update: 2026-04-01 16:24 GMT

പിതാവിന്റെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്ത അമ്മ സിന്ധു കൃഷ്ണ പങ്കുവച്ച പോസ്റ്റില്‍ അധിക്ഷേപ കമന്റിട്ട പേരില്ലാത്ത വ്യാജന് അഹാനയുടെ മറുപടി. ഈ മരണം പോലും പുതിയ വിഡിയോ ഉണ്ടാക്കാനുള്ള പുതിയ കണ്ടന്റ് ആണെന്ന തരത്തിലായിരുന്നു ഇയാള്‍ അധിക്ഷേപിച്ചത്. ഈ കുടുംബം തന്നെ നാണം കെട്ടവർ എന്നായിരുന്നു  ഒരു വ്യാജ പ്രൊഫൈലിൽ നിന്നും വന്ന കമന്റ്.

‘ നിങ്ങളോട് നരകത്തിൽ പോകാൻ ആവശ്യപ്പെടില്ല. കാരണം നരകം പോലും അവരുടെ അംഗങ്ങളില്‍ നിന്ന് ഒരു മിനിമം മാന്യത പ്രതീക്ഷിക്കുമെന്ന് ഞാൻ കരുതുന്നുവെന്നായിരുന്നു വ്യാജന് അഹാന നല്‍കിയ മറുപടി. ദിയ കൃഷ്ണയുടെ മകന്‍ ഓമിയെ സിന്ധുവിന്റെ പിതാവ് രംഗനാഥൻ മടിയിലിരുത്തി ലാളിക്കുന്ന പഴയൊരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നത്. ‘ഡാഡി’ എന്നെഴുതി ഹൃദയം തകർന്ന ഇമോജിയോടൊപ്പമാണ് ഈ ദൃശ്യങ്ങൾ പങ്കുവച്ചത്. ഈ വിഡിയോയിൽ അഹാനയുടെ കമന്റിനു താഴെയാണ് വെറുപ്പു നിറയ്ക്കുന്ന വാക്കുകളുമായി ഒരാൾ എത്തിയത്.  വീഡിയോ ഉണ്ടാക്കാൻ ഒരു വിഷയം കിട്ടി. നാണമില്ലാത്തവർ... ഇപ്പോൾ നിങ്ങൾ പറയും, അച്ഛൻ മരിച്ചു 56 ദശലക്ഷം കാഴ്ചക്കാർ, മുത്തച്ഛനെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞ് അടുത്ത ആൾ വിഡിയോ അപ്‌ലോഡ് ചെയ്യും, അതിന് ഒരു മില്യൻ കാഴ്ചക്കാർ.’’–ഇതായിരുന്നു കമന്റ്. ‘‘കണ്ടന്റിന്റെ അഞ്ച് കീടങ്ങൾ, പൈസയോട് ആർത്തിയുള്ള ജോലിയില്ലാത്ത ആളുകൾ.’’–ഇങ്ങനെയൊരു കമന്റും ഇയാളുടെ അക്കൗണ്ടില്‍ നിന്നുമെത്തിയിരുന്നു. 

അഹാനയേയും സിന്ധു കൃഷ്ണയേയും പിന്തുണച്ച് നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. വ്യാജനെ കടുത്ത രീതിയില്‍ വിമര്‍ശിച്ചും പലരും കമന്റുകളിട്ടു. ഇത്രയും വെറുപ്പ് സൂക്ഷിക്കുന്ന ആളുകൾ ഈ ലോകത്ത് ഉണ്ടോ എന്നും എങ്ങനെയാണ് ഇതുപോലെ പറയാൻ കഴിയുന്നതെന്നും ചിലര്‍ ചോദിക്കുന്നു. .

Tags:    

Similar News