കാന്താരയുടെ സംഗീത സംവിധായകന്‍ അജനീഷ് ലോക നാഥന്‍ മലയാളത്തിലേക്ക്

കാട്ടാളന്റെ വേട്ടക്കൊപ്പം അജനീഷ് ലോക്‌നാഥനുമെന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.;

By :  Bivin
Update: 2025-05-24 13:39 GMT

വന്‍ പ്രദര്‍ശനവിജയം നേടുകയും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത മാര്‍ക്കോ എന്ന ചിത്രത്തിനു ശേഷം ക്യൂബ്‌സ് എന്റെര്‍ടൈന്‍ മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് പോള്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന കാട്ടാളന്‍ എന്ന ചിത്രത്തിലൂടെ വലിയ ലോകമെമ്പാടും ഹരമായി മാറിയകാന്താര എന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ അജനീഷ് ലോക്‌നാഥ് മലയാളത്തിലെത്തുന്നു. മാര്‍ക്കോ എന്ന ചിത്രത്തിലും ഇന്‍ഡ്യയിലെ മികച്ച സംഗീത സംവിധായകനായ കെ.ജി.എഫ് ഫെയിം രവിബ്രസൂറിനെ മലയാള സിനിമയിലെത്തിച്ചിരുന്ന ക്യൂബ്‌സ് എന്റെര്‍ടൈന്‍മെന്റ് വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കയാണ് അജനീഷ് ലോകനാഥനെ അവതരിപ്പിക്കുന്ന

തിലൂടെ.

കാട്ടാളന്റെ വേട്ടക്കൊപ്പം അജനീഷ് ലോക്‌നാഥനുമെന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യം നല്‍കി വന്‍ മുതല്‍മുടക്കില്‍ ഉയര്‍ന്ന സാങ്കേതിക മികവോടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പെപ്പെ എന്നറിയപ്പെടുന്ന ആന്റെണി വര്‍ഗീസാണ്. യുവനിരയിലെ മികച്ച ആക്ഷന്‍ ഹീറോ ആയ ആന്റെണി വര്‍ഗീസ് ഈ ചിത്രത്തില്‍ ആന്റണി വര്‍ഗീസ് എന്ന യഥാര്‍ത്ഥ പേരില്‍ത്തന്നെയാണ് അഭിനയിക്കുന്നത്.

വന്‍ താരനിരയുടെ അകമ്പടിയോടെ എത്തുന്ന ഈ ചിത്രത്തില്‍ പ്രമുഖ മലയാള താരങ്ങള്‍ക്കു പുറമേ ദക്ഷിണേന്ത്യന്‍ ഭാഷകളിലേയും ഒപ്പം ബോളിവുഡ് താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. രണ്ടായിരത്തി ഒമ്പതില്‍പുറത്തിറങ്ങിയ ശിശിര എന്ന കന്നഡ സിനിമയിലൂടെ ചലച്ചിത്ര രംഗെത്തെത്തിയ അജനീഷ് പിന്നീട്, അകിര, കിരിക് പാര്‍ട്ടി, ബെല്‍ബോട്ടം, അവനെ ശ്രീമന്‍ നാരായണ, ദിയ, വിക്രാന്ത് റോണ, കാന്താര, ഗന്ധാഡ ഗുഡി, കൈവ, യുവ, ബഗീര തുടങ്ങിയ കന്നഡ സിനിമകളിലും കുരങ്ങു ബൊമ്മൈ, റിച്ചി, നിമിര്‍, മഹാരാജ തുടങ്ങിയ തമിഴ് സിനിമകളിലും ഏതാനും തെലുങ്ക് സിനിമകളിലും ശ്രദ്ധേയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്. ലോകമാകെ തരംഗമായി മാറിയ 'കാന്താര'യിലെ സംഗീതം വലിയ ജനശ്രദ്ധ നേടുകയുണ്ടായി. റിലീസിനായി ഒരുങ്ങുന്ന 'കാന്താര ചാപ്റ്റര്‍ 2'വിനും സംഗീതമൊരുക്കുന്നത് അജനീഷാണ്. 'കാന്താര ചാപ്റ്റര്‍ 2'വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്.

മാര്‍ക്കോ നേടിയ വിജയം ക്യൂബ്‌സ് എന്റെര്‍ടൈന്‍മെന്റ് എന്ന നിര്‍മ്മാണ സ്ഥാപനത്തെ ഇന്‍ഡ്യയിലെ മികച്ച ബാനറുകളിലൊന്നാക്കി മാറ്റിയിരിക്കുന്നു അതു നിലനിര്‍ത്തി കൊണ്ടുതന്നെയാണ് ക്യൂബ്‌സിന്റെ കാട്ടാളനും എത്തുക. മികച്ച സാങ്കേതിക പ്രവര്‍ത്തകര്‍ ഈ ചിത്രത്തിന്റെ അണിയറയില്‍ ഇനിയുമുണ്ടന്ന് നിര്‍മ്മാതാവ് മുഹമ്മദ് ഷെരീഫ് വ്യക്തമാക്കി, ചിങ്ങമാസത്തില്‍(ആഗസ്റ്റ് മാസത്തില്‍ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്റെ മറ്റ് അഭിനേതാക്കളുടേയും അത്തിയറ പ്രവര്‍ത്തകരുടേയും പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാകും. പിആര്‍ഒ- വാഴൂര്‍ ജോസ്.

paul varghese
antony varghese antony peppe
Posted By on24 May 2025 7:09 PM IST
ratings

Similar News