അപൂര്‍വ്വ പുത്രന്മാര്‍ ഒടി.ടി.യില്‍
റിലീസ് സമയത്തു കടന്നുവന്ന ചില വിവാദങ്ങള്‍ ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ഇടക്കു തടസ്സം നേരിട്ടതിനാല്‍ പ്രദര്‍ശനം നിര്‍ത്തേണ്ട സാഹചര്യമുണ്ടായി;
ഭക്തിയിലും വിശ്വാസങ്ങളിലും അടിയുറച്ചു ജീവിക്കുന്ന ഒരപ്പന്റേയും, അതിനു വിപരീത സ്വഭാവമുള്ള രണ്ടു് ആണ്‍മക്കളുടേയും കഥ തികച്ചും നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന അപൂര്‍വ്വപുത്രന്മാര്‍ എന്ന ചിത്രം ഓ.ടി.ടി.യിലെത്തിയിരിക്കുന്നു. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തി യിരിക്കുന്നത്. റിലീസ് സമയത്തു കടന്നുവന്ന ചില വിവാദങ്ങള്‍ ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ഇടക്കു തടസ്സം നേരിട്ടതിനാല്‍ പ്രദര്‍ശനം നിര്‍ത്തേണ്ട സാഹചര്യമുണ്ടായി. ഇപ്പോള്‍ പ്രേകകര്‍ക്ക് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം ആസ്വദിക്കുവാനുള്ള അവസരം ലഭിച്ചിരിക്കുന്നു. രജിത്ത് ആര്‍.എല്‍. - ശ്രീജിത്ത് എന്നിവര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം യാനി എന്റെര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ആരതി കൃഷ്ണയാണു നിര്‍മ്മിച്ചിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, ലാലു അലക്‌സ് അശോകന്‍, എന്നീ പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ അഭിനയുച്ചിരിക്കുന്നത്. പിആര്‍ഒ- വാഴൂര്‍ ജോസ്.