ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ തരുണ്‍ മൂര്‍ത്തി - മോഹന്‍ലാല്‍ ചിത്രത്തിന് തുടക്കം
ഒരു വലിയ ഇടവേളക്കുശേഷം മോഹന്‍ലാല്‍ പൊലീസ് കഥാപാത്രത്ത അവതരിപ്പിക്കുന്നു ഈ ചിത്രത്തില്‍. മീരാ ജാസ്മിനാണ് നായിക. മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
മെഗാ ഹിറ്റായ തുടരും എന്ന ചിത്രത്തിനു ശേഷം തരുന്‍ മൂര്‍ത്തിയും , മോഹന്‍ലാലും വീണ്ടും ഒത്തുചേരുന്ന പുതിയ ചിത്രത്തിന് ജനുവരി പതിനാറ് വെള്ളിയാഴ്ച്ച തുടക്കം കുറിച്ചു. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
നിരവധി വിജയ ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുളള ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ഇരുപത്തി ഒന്നാമത്തെ ചിത്രം കൂടിയാണിത്. പ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രത്തില്‍ നടന്ന തിരക്കഥാ പൂജയോടയാന് ചിത്രത്തിന്റെ ഔദ്യോഗികമായ ആരംഭം കുറിക്കപ്പെട്ടത്. തരുണ്‍ മൂര്‍ത്തിയുടെ എല്ലാ ചിത്രങ്ങള്‍ക്കും തുടക്കമിട്ടത് വൈക്കം മഹാദേവ ക്ഷേത്രത്തിലാണ്.
ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക, തുടരും എന്നീ ചിത്രങ്ങളാണ് മുന്‍ ചിത്രങ്ങള്‍. തികച്ചും ലളിതമായ ചടങ്ങില്‍ ചിത്രത്തിന്റെ പ്രധാന അണിയറ പ്രവര്‍ത്തകര്‍ മാത്രം പങ്കെടുത്തു. ഒരു വലിയ ഇടവേളക്കുശേഷം മോഹന്‍ലാല്‍ പൊലീസ് കഥാപാത്രത്ത അവതരിപ്പിക്കുന്നു ഈ ചിത്രത്തില്‍. മീരാ ജാസ്മിനാണ് നായിക. മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. രതീഷ് രവിയുടേതാണ് തിരക്കഥ. സംഗീതം - ജെയ്ക്ക് ബിജോയ്‌സ് . ഛായാഗ്രഹണം - ഷാജികുമാര്‍.
എഡിറ്റിങ്- വിവേക്ഹര്‍ഷന്‍. ശബ്ദസംവിധാനം -വിഷ്ണു ഗോവിന്ദ് , വസ്ത്രാലങ്കാരം- മഷര്‍ ഹംസ പ്രൊഡക്ഷന്‍ ഡിസൈനര്‍-ഗോകുല്‍ ദാസ്.
കോ ഡയറക്ഷന്‍ -ബിനു പപ്പു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുധര്‍മ്മന്‍ വള്ളിക്കുന്ന്. ജനുവരി ഇരുപത്തിമൂന്നിന് തൊടുപുഴയില്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം സെന്‍ട്രല്‍ പിക്ചേഴ്സ് പ്രദര്‍ശനത്തിനെത്തിക്കുന്നു. പിആര്‍ഒ- വാഴൂര്‍ ജോസ്