നമ്മൾക്ക് എന്ത് യുദ്ധം ;ആട് 3 മാർച്ച് 19 ന് തന്നെ റിലീസ് എന്ന് വിജയ് ബാബു

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ രൂക്ഷമാകുന്ന പശ്ചാത്തലത്തിലും പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ആട് 3: വൺ ലാസ്റ്റ് റൈഡ്, പാർട്ട്-1' എന്ന ചിത്രത്തിന്റെ റിലീസ് തീയതിയിൽ മാറ്റമില്ലെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി

Update: 2026-03-13 12:55 GMT

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ രൂക്ഷമാകുന്ന പശ്ചാത്തലത്തിലും പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ആട് 3: വൺ ലാസ്റ്റ് റൈഡ്, പാർട്ട്-1' എന്ന ചിത്രത്തിന്റെ റിലീസ് തീയതിയിൽ മാറ്റമില്ലെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. 2026 മാർച്ച് 19-ന് തന്നെ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യുദ്ധസമാനമായ സാഹചര്യം സിനിമാ വ്യവസായത്തെയും പ്രത്യേകിച്ച് വിദേശ വിപണിയെയും ബാധിക്കുമെന്ന ആശങ്കകൾക്കിടെയാണ്, എല്ലാ വെല്ലുവിളികളും ഏറ്റെടുത്തുകൊണ്ട് മുന്നോട്ട് പോകാൻ നിർമ്മാതാക്കളായ ഫ്രൈഡേ ഫിലിം ഹൗസും കാവ്യ ഫിലിം കമ്പനിയും തീരുമാനിച്ചത്.

മലയാളത്തിലെ ആദ്യത്തെ 'എപിക് ഫാന്റസി' സിനിമയായി ഒരുങ്ങുന്ന 'ആട് 3', മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ വലിയ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ഷാജി പാപ്പനും സംഘവും പുതിയ ഗെറ്റപ്പിലെത്തുന്ന ചിത്രം, പ്രതിസന്ധികൾക്കിടയിലും പ്രേക്ഷകർക്ക് സന്തോഷവും വിനോദവും നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് നിർമ്മാതാക്കളായ വിജയ് ബാബുവും വേണു കുന്നപ്പിള്ളിയും അറിയിച്ചു. ഏകദേശം 50 കോടി രൂപ ചിലവിൽ നിർമ്മിച്ച ഈ ചിത്രത്തിൽ വിദേശ താരങ്ങളും അണിനിരക്കുന്നുണ്ട്. ടൈം ട്രാവൽ ഉൾപ്പെടെയുള്ള കൗതുകകരമായ ഘടകങ്ങൾ ചിത്രത്തിലുണ്ടെന്നാണ് സൂചന. ഈദ് റിലീസായി എത്തുന്ന ആട് 3-ന് വേണ്ടി വലിയ ആഘോഷങ്ങളാണ് ആരാധകർ പ്ലാൻ ചെയ്തിരിക്കുന്നത്.

Similar News