ബൈജു എഴുപുന്നയുടെ കൂടോത്രം ഒക്ടോബര്‍ 24ന്

റിലീസ് തിയതി പ്രഖ്യാപിച്ചത് മമ്മൂട്ടി കമ്പനിയും മോഹന്‍ലാലും ചേര്‍ന്ന്;

By :  Bivin
Update: 2025-09-08 21:58 GMT

നടന്‍ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് മമ്മൂട്ടിക്കമ്പനിയും മോഹന്‍ലാലും ചേര്‍ന്ന് പ്രഖ്യാപിച്ചു. അവരുടെ ഒഫീഷ്യല്‍ പേജിലൂടെ ഒക്ടോബര്‍ ഇരുപത്തിനാലിനാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സാന്‍ജോ പ്രൊഡക്ഷന്‍സ് & ദേവഭയം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിജി. കെ. നായര്‍ ഈ ചിത്രം നിര്‍മ്മിക്കുന്നു. മലയോര ജില്ലയായ ഇടുക്കിയിലെ സാധാരണക്കാര്‍ താമസിക്കുന്ന ഒരു ഗ്രാമത്തില്‍ ഒരു കൂടോത്രം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഹൊറര്‍ ഹ്യൂമര്‍ രംഗങ്ങളിലൂടെ അവതരിപ്പിക്കുന്നു ഈ ചിത്രത്തിലൂടെ.

ഡിനോ പൗലോസ്(തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം) ശ്രീനാഥ്‌കേത്തി( ആനിമല്‍ , ലക്കി ഭാസ്‌ക്കര്‍ ഫെയിം) സലിം കുമാര്‍, ജോയ് മാത്യു, സായ് കുമാര്‍, സുധി കോപ്പ, ശ്രീജിത്ത് രവി, ജോജി ജോണ്‍, കോട്ടയം രമേഷ് കോട്ടയം, സുനില്‍ സുഗത, സ്ഥടികംസണ്ണി,, പ്രമോദ് വെളിയനാട്, ബിനു തൃക്കാക്കര , ഫുക്രു ,ജോബിന്‍ദാസ്, സിദ്ധാര്‍ത്ഥ്,, കെവിന്‍, പാലിയം ഷാജി, റേച്ചല്‍ ഡേവിഡ്( ഇരുപത്തിഒന്നാം നൂറ്റാണ്ട് ഫെയിം )

ദിയ, , ദിവ്യാ അംബികാ ബിജു,, അക്‌സ ബിജു, മനോഹരി ജോയ്, ഷൈനി സാറ, വീണാ നായര്‍, അംബികാ നമ്പ്യാര്‍, ചിത്രാ നായര്‍, ലഷ്മി ശ്രീ, സിജി. കെ. നായര്‍, എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങള്‍. സന്തോഷ് കെ. ചാക്കോച്ചനാണ് രചന നിര്‍വ്വഹിക്കുന്നത്. ഗാനങ്ങള്‍ - ബി.കെ. ഹരിനാരായണന്‍. സംഗീതം - ഗോപി സുന്ദര്‍, ഛായാഗ്രഹണം - ജിസ് ബിന്‍ സെബാസ്റ്റ്യന്‍, ഷിജി ജയദേവന്‍. എഡിറ്റിംഗ്-ഗ്രേസണ്‍. കലാസംവിധാനം - ഹംസ വള്ളിത്തോട് - കോസ്റ്റ്യും - ഡിസൈന്‍ - റോസ് റെജീസ്. മേക്കപ് -ജയന്‍. പൂങ്കുളം. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -നിഖില്‍ .കെ. തോമസ്, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് - മിഥുന്‍കൃഷ്ണ, വിവേക് വേലായുധന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ - ഷിബു സോണ്‍. പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്- സെന്തില്‍ പൂജപ്പുര ' പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ബിജു കടവൂര്‍. പിആര്‍ഒ- വാഴൂര്‍ ജോസ്.ഫോട്ടോ - നൗഷാദ് കണ്ണൂര്‍.

Baiju Ezhupunna
Dino Paulose, Sreenath Kethi
Posted By on9 Sept 2025 3:28 AM IST
ratings
Tags:    

Similar News