സൈബര്‍ ലോകത്തെ കാണാക്കാഴ്ചകളുമായി 'സൈബര്‍' വരുന്നു; വേറിട്ട ഫസ്റ്റ് ലുക്ക് പുറത്ത്

സൈബര്‍ ന്യൂറോ സയന്റിസ്റ്റ് ഡോ. വികം ആര്യന്‍ എന്ന കഥാപാത്രത്തിലൂടെ നീങ്ങുന്ന ചിത്രം ചിന്തകളെ ഡീകോഡ് ചെയ്യാനാകുന്നൊരു ഉപകരണത്തിന്റെ കണ്ടുപിടുത്തത്തെയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.;

By :  Bivin
Update: 2025-10-11 04:12 GMT

ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്നൊരു ചിത്രം മലയാളത്തില്‍ ഒരുങ്ങുന്നു. സൈബര്‍ ലോകത്തെ കാണാക്കാഴ്ചകളുമായി എത്തുന്ന 'സൈബര്‍' എന്ന സിനിമയുടെ വേറിട്ട ഫസ്റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. ചന്തുനാഥ്, പ്രശാന്ത് മുരളി, ജീവ ജോസഫ്, സെറീന ആന്‍ ജോണ്‍സണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മനു കൃഷ്ണയാണ്. കെ ഗ്ലോബല്‍ ഫിലിംസും റൂട്ട് പ്രൊഡക്ഷന്‍സും ചേര്‍ന്ന് അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജി കെ പിള്ളയും ശാന്ത ജി പിള്ളയും ചേര്‍ന്നാണ്.

സൈബര്‍ ന്യൂറോ സയന്റിസ്റ്റ് ഡോ. വികം ആര്യന്‍ എന്ന കഥാപാത്രത്തിലൂടെ നീങ്ങുന്ന ചിത്രം ചിന്തകളെ ഡീകോഡ് ചെയ്യാനാകുന്നൊരു ഉപകരണത്തിന്റെ കണ്ടുപിടുത്തത്തെയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. ഡിജിറ്റല്‍ ഭീകരതയും മനുഷ്യ ജീവിതത്തിലേക്കുള്ള സാങ്കേതികവിദ്യയുടെ കടന്നുകയറ്റവുമൊക്കെ മുന്‍ നിര്‍ത്തി ഡിജിറ്റല്‍ തട്ടിപ്പുകള്‍, ഓണ്‍ലൈന്‍ ഗെയിമുകള്‍, അവയുടെ വിനാശകരമായ മാനസിക ആഘാതങ്ങള്‍ തുടങ്ങിയവയൊക്കെയാണ് 'സൈബര്‍ പാര്‍ട് 1' പ്രേക്ഷക സമക്ഷം എത്തിക്കുന്നത്.

സാഗര്‍ രാജ്, ഗഫൂര്‍, സിറില്‍, സതീഷ്, റിനാസ് യാഹിയ, മയൂക്ഷ മുരുകേശന്‍, അപര്‍ണ അശോക്, നിഷാദ് ജെയ്‌നി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഛായാഗ്രഹണം: പ്രമോദ് കെ പിള്ള, യൂറി ക്രിവോഷി, എഡിറ്റര്‍: നിമല്‍ ജേക്കബ്, വിഷ്ണു മഹാദേവ്, സംഗീതം: മനു കൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈനര്‍: ശ്രീജിത് ശ്രീധര്‍, സൗണ്ട് ഡിസൈന്‍: ടോണി ടോം, സൗണ്ട് മിക്‌സ്& മാസ്റ്ററിങ്: അശ്വിന്‍ കുമാര്‍, മ്യൂസിക് റൈറ്റ്‌സ്: സരിഗമ, മേക്കപ്പ്: ബിന്ദു, കിച്ചു, ബില്‍സ ക്രിസ്, വസ്ത്രാലങ്കാരം: കൃഷ്ണ അശ്വിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിയാസ് വയനാട്, ഡിഐ: വിസ്ത ഒബ്‌സ്‌ക്യൂറ, കളറിസ്റ്റ്: രമേഷ് അയ്യര്‍, അസോസിയേറ്റ് ഡയറക്ടര്‍: ഹരിമോഹന്‍ ജി, ഗിരീഷ് പെരുമ്പള്ളില്‍, അസോസിയേറ്റ് ക്യാമറ: അരുണ്‍ ഭാസ്‌കര്‍, ഷിനോയ് ക്രിയേറ്റീവ്, സൗണ്ട് എഞ്ചിനിയേഴ്‌സ്: അനന്തു പൈ, അശ്വിന്‍ കുമാര്‍, മനു വര്‍ഗ്ഗീസ്, പശ്ചാത്തല സംഗീതം: ക്രിസ്പിന്‍ കുര്യാക്കോസ്, മനു കൃഷ്ണ, ഗോപു കൃഷ്ണ പി.എസ്, ഗായകര്‍: മധു ബാലകൃഷ്ണന്‍, അരവിന്ദ് ദിലീപ് നായര്‍, പ്രവ്യ മോഹന്‍ദാസ്, പവിത്ര മോഹന്‍ദാസ്, അഖില്‍ വിജയ്, സഞ്ജയ് ചന്ദ്രന്‍, പ്രേം സി പ്രതാപ്, ബ്രയാന്‍ കെ, ശോഭിക മുരുകേശന്‍(തമിഴ്, തെലുങ്ക്) , ഗാനരചന: ജെനീഷ് സെന്‍, ഷിനോയ് ക്രിയേറ്റീവ്, സ്വാതി ദാസ്, സുജേഷ്, സൂരജ് പ്രഭാകരന്‍ അമുദന്‍(തമിഴ്), പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: അശ്വിന്‍ കുമാര്‍, കലാസംവിധാനം: ശ്രീജിത്ത് ശ്രീധര്‍, സബ്‌ടൈറ്റില്‍: സൗമ്യ, സ്റ്റില്‍സ്: നന്ദു റെജി, എച്ച്.കെ, പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്: ആതിര, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദരന്‍, പോസ്റ്റര്‍ ഡിസൈന്‍: യദു, അരവിന്ദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: അനൂപ് സുന്ദരന്‍, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Manu Krishna
Chandu Nad, Prasanth Murali, Serena Ann Johnson
Posted By on11 Oct 2025 9:42 AM IST
ratings
Tags:    

Similar News