റെജിന്‍ എസ്. ബാബുവിന്റെ പുതിയ ചിത്രത്തില്‍ ദിലീഷ് പോത്തനും, സാഗര്‍ സൂര്യയും . ജഗദീഷും; ചിത്രീകരണം തുടങ്ങി
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത തികച്ചും ലളിതമായ ചടങ്ങില്‍ ജെമിനി സുധീര്‍ ബാബുവു ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് തുടക്കമിട്ടത്.
മികച്ച അഭിപ്രായവും, വിജയവും നേടിയ പെന്‍ഡുലം എന്ന ചിത്രത്തിനു ശേഷം റെജിന്‍.എസ്. ബാബു ' തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരി അഞ്ച് വ്യാഴാഴ്ച്ച കൊച്ചി,കളമശ്ശേരിയില്‍ ആരംഭിച്ചു. ആറ്റസ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍, ബസ്സം കാദിയാറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - ഡാനിഷ് . ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത തികച്ചും ലളിതമായ ചടങ്ങില്‍ ജെമിനി സുധീര്‍ ബാബുവു ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് തുടക്കമിട്ടത്. തുടര്‍ന്ന് നിര്‍മ്മാതാവ് ബസ്സം കാദിയാര്‍ ഫസ്റ്റ് ക്ലാപ്പും നല്‍കി. മിസ്റ്ററി ത്രില്ലര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ദിലീഷ് പോത്തന്‍, സാഗര്‍ സൂര്യ, രേവതി ശര്‍മ്മ (തലവര ഫെയിം), ജഗദിഷ്, ജനാര്‍ദ്ദനന്‍, മധുപാല്‍, കനി കുസൃതി, മണിക്കുട്ടന്‍, ഭഗത് മാനുവല്‍, ഷോബി തിലകന്‍, ബിനോജ് വില്ല്യ, കാവ്യാ ഭാനു ,അനിതാ നായര്‍, എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ശരണ്‍ വേലായുധനാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ്- സൂരജ് ഈ എസ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ - അപ്പുണ്ണി സാജന്‍. കലാസംവിധാനം - കഥ-ഡോണി കടമ്മനിട്ട നിബിന്‍ വര്‍ഗീസ്. മേക്കപ്പ് - റോണി വെള്ളത്തൂവല്‍ ' കോസ്റ്റ്യും ഡിസൈന്‍ - ഗോപിക ഉണ്ണികൃഷ്ണന്‍. സ്റ്റില്‍സ് - ജിതിന്‍ എസ്. ബാബു'' ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ഏബ്രഹാം സൈമണ്‍ (അബ്രു) ഫിനാന്‍സ് കണ്‍ട്രോളര്‍ - രാഹുല്‍ പിള്ള' . പ്രൊഡക്ഷന്‍ - മാനേജര്‍ - ജസ്റ്റിന്‍ ടോണി തോമസ് - പ്രൊഡക്ഷന്‍ എക്‌സിക്കുട്ടിവ് - ഷെറിന്‍ സ്റ്റാന്‍ലി . പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജോബ് ജോര്‍ജ്. കൊച്ചി പീരുമേട് എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും. പിആര്‍ഒ- വാഴൂര്‍ജോസ്.