ഫോര്‍ത്ത് ഫ്‌ലോര്‍ ഫെബ്രുവരി 27ന്
രക്തച്ചുഴി, നയന്‍താര നായികയായ ,മായ തുടങ്ങി നിരവധി ചിത്രങ്ങളില്‍ നായകനായ ആരി അര്‍ജുനാണ് നായിക
സൈക്കോളജി ത്രില്ലര്‍ ജോണറില്‍, അവതരിപ്പിക്കുന്ന ചിത്രമാണ് ഫോര്‍ത്ത് ഫ്‌ലോര്‍ തമിഴിലും, മലയാളത്തിലുമായി ഒരുക്കുന്ന ഈ ചിത്രം എല്‍.ആര്‍. സുന്ദര പാണ്ഡ്യന്‍ സംവിധാനം ചെയ്യുന്നു. മനോ ക്രിയേഷന്‍സിന്റെ ബാനറില്‍, എ രാജയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഫെബ്രുവരി ഇരുപത്തിയേഴിന് ഈ ചിത്രം വേള്‍ഡ് വൈഡായി പ്രദര്‍ശനത്തിനെത്തുന്നു. സാസ്വികയെ തമിഴില്‍ ആദ്യമായി അവതരിപ്പിച്ച വൈഗ , സത്യരാജ്, അജ്മല്‍ അമീര്‍, പൂര്‍ണ്ണിമ ഭാഗ്യരാജ്, ശ്രീമാന്‍, വൈജി മഹേന്ദ്ര എന്നിവരഭിനയിച്ച ദീര്‍ഘദര്‍ശി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സുന്ദരപാണ്ഡ്യന്റെ മൂന്നാമത്തെ ചിത്രമാണിത്. രക്തച്ചുഴി, നയന്‍താര നായികയായ ,മായ തുടങ്ങി നിരവധി ചിത്രങ്ങളില്‍ നായകനായ ആരി അര്‍ജുനാണ് നായിക.
ബിഗ് ബോസ് തമിഴ് പതിപ്പിലെ വിന്നര്‍ കൂടിയാണ് ആരി അര്‍ജുന്‍, ദീപ്ഷിക, തലൈവാസല്‍ വിജയ്, പവിത്ര. സുബ്രഹ്‌മണ്യ ശിവ , ആദിത്യ കതിര്‍ എന്നിവരും പ്രധാന താരങ്ങളാണ്. ഏതു ഭാഷക്കും അനുയോജ്യമായ രീതിയിലുള്ള ഒരു പ്രമേയമാണ് ഈ ചിത്രത്തിന്റേത്. ഒരു ഫ്‌ളാറ്റില്‍ നടക്കുന്നതാണ് ഈ ചിത്രത്തിന്റെ കഥ.. ഒരു വ്യക്തിയുടെ യഥാര്‍ത്ഥ ജീവിതവും, ഡ്രീമും കോര്‍ത്തിണക്കിയുള്ള സൈക്കോളജിക്കല്‍ ത്രില്ലര്‍, ആറു മരണങ്ങളും അതിന്റെ പിന്നിലെ ദുരൂഹതകളുടെ ചുരുളുകള്‍ നിവര്‍ത്തുന്നതും ചിത്രത്തിന്റെ കഥാഗതിയിലെ പ്രധാന വിഷയമാണ്.
തുടക്കം മുതല്‍ പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടുള്ള ക്രൈം ത്രില്ലര്‍ എന്നു കൂടി ചിത്രത്തെ ഖിശേഷിപ്പിക്കാം.
സംഗീതം - ധരന്‍ കുമാര്‍ ' ഛായാഗ്രഹണം - ജെ. ലഷ്മണ്‍.. എഡിറ്റിംഗ് - റാം സുദര്‍ശനന്‍. എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - സൂര്യപ്രകാശ്. പിആര്‍ഒ- വാഴൂര്‍ ജോസ്.