''പോത്തു ജോയിയുടെ മകളെ പ്രേമിക്കാന്‍ ധൈര്യമുണ്ടോ''!
ഞെട്ടിപ്പിക്കുന്ന വേഷപ്പകര്‍ച്ചയില്‍ ഹണി റോസ്, 'റേച്ചല്‍' ട്രെയിലര്‍ പുറത്ത്;
പ്രണയവും നൊമ്പരവും പകയും സംഘര്‍ഷവും രക്തചൊരിച്ചിലും എല്ലാം ചേര്‍ന്നൊരു ട്രെയിലര്‍. പാലായില്‍ നിന്നെത്തിയ വേട്ടക്കാരന്‍ പോത്തുപാറ ജോയിച്ചന്റെ മകള്‍ റേച്ചലായി കരിയറില്‍ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയില്‍ ഹണി റോസ് ഞെട്ടിക്കുമെന്ന് അടിവരയിട്ടുകൊണ്ട് 'റേച്ചല്‍' ട്രെയിലര്‍ പുറത്ത്. ക്രിസ്മസ് റിലീസായി ഡിസംബര്‍ 6-ന് അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്.
ജാഫര്‍ ഇടുക്കി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ നരേഷനിലൂടെയാണ് ട്രെയിലറിന്റെ തുടക്കം. പോത്തുപാറ ജോയിച്ചന്റേയും കുടുംബത്തേയും അയാളുടെ മൂത്ത മകള്‍ റേച്ചലിന്റേയും ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നതെന്ന് ട്രെയിലര്‍ സമര്‍ത്ഥിക്കുന്നുണ്ട്. രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് ഇറച്ചി വെട്ടുകാരിയായി ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രമെന്നതാണ് സിനിമയുടെ ഹൈലൈറ്റ്. ജോയിച്ചനായി ബാബുരാജും ശ്രദ്ധേയ വേഷത്തിലുണ്ട്. ഗംഭീര സംഘട്ടന രംഗങ്ങളും ചിത്രത്തിലുണ്ടെന്ന് ട്രെയിലറില്‍ നിന്ന് മനസ്സിലാക്കാനാകുന്നുണ്ട്.
പോത്ത് ചന്തയില്‍ നില്‍ക്കുന്ന ഹണി റോസിനെ അവതരിപ്പിച്ചുകൊണ്ടുള്ള സിനിമയുടെ ആദ്യ പോസ്റ്ററുകള്‍ വലിയ സ്വീകാര്യത നേടിയിരുന്നു. സിനിമയുടെ ടീസറും ഏവരും ഏറ്റെടുത്തിരുന്നു. ഏറെ വയലന്‍സും രക്തച്ചൊരിച്ചിലും അഭിനയമുഹൂര്‍ത്തങ്ങളും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായിരിക്കും ചിത്രമെന്നാണ് ട്രെയിലറും നല്‍കുന്ന സൂചന. മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.
ഹണി റോസിനേയും ബാബുരാജിനേയും കൂടാതെ റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സന്‍, വന്ദിത മനോഹരന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഒരു റിവഞ്ച് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് അറിയാനാകുന്നത്.
ബാദുഷാസ് സില്‍വര്‍ സ്‌ക്രീന്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മഞ്ജു ബാദുഷ, ഷാഹുല്‍ ഹമീദ്, രാജന്‍ ചിറയില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാഹുല്‍ മണപ്പാട്ടിന്റെ കഥയ്ക്ക് രാഹുല്‍ മണപ്പാട്ടും എബ്രിഡ് ഷൈനും ചേര്‍ന്ന് തിരക്കഥയൊരുക്കുന്നു. ദേശീയ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളായ പ്രഗത്ഭര്‍ റേച്ചലിന്റെ സാങ്കേതികമേഖലയില്‍ അണിനിരക്കുന്നുണ്ട്. ശ്രീ പ്രിയ കമ്പയിന്‍സിലൂടെ ബാദുഷാസ് സില്‍വര്‍ സ്‌ക്രീന്‍ എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രത്തിന്റെ വിതരണം നിര്‍വ്വഹിക്കുന്നത്.
സംഗീതം, പശ്ചാത്തലസംഗീതം: ഇഷാന്‍ ഛബ്ര, എഡിറ്റര്‍: മനോജ്, ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: സുജിത്ത് രാഘവ്, സൗണ്ട് ഡിസൈന്‍: ശ്രീ ശങ്കര്‍, സൗണ്ട് മിക്‌സ്: രാജകൃഷ്ണന്‍ എം ആര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ഷെമി ബഷീര്‍, ഷൈമാ മുഹമ്മദ് ബഷീര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രതീഷ് പാലോട്, സംഘട്ടനം: രാജശേഖര്‍, മാഫിയ ശശി, പി സി സ്റ്റണ്ട്‌സ്, അഷ്‌റഫ് ഗുരുക്കള്‍, മേക്കപ്പ്: രതീഷ് വിജയന്‍, രാജേഷ് നെന്മാറ, കോസ്റ്റ്യൂംസ്: ജാക്കി, കോ പ്രൊഡ്യൂസര്‍: ഹനാന്‍ മരമുട്ടം, അര്‍ജുന്‍ ജീവ, ലൈന്‍ പ്രൊഡ്യൂസേഴ്‌സ്: പ്രിജിന്‍ ജെ പി, മാത്യു കോന്നി, ഫിനാന്‍സ് കണ്‍ട്രോളര്‍: റോബിന്‍ അഗസ്റ്റിന്‍, പ്രോജക്ട് കോര്‍ഡിനേറ്റര്‍: പ്രിയദര്‍ശിനി പി.എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രവീണ്‍ ബി മേനോന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: സക്കീര്‍ ഹുസൈന്‍, ഗാനരചന: ബി.കെ ഹരിനാരായണന്‍, വിനായക് ശശികുമാര്‍, രാഹുല്‍ മണപ്പാട്ട്, പബ്ലിസിറ്റി ഡിസൈന്‍: ടെന്‍ പോയിന്റ്, സ്റ്റില്‍സ്: നിദാദ് കെ എന്‍, വിഎഫ്എക്‌സ്: ലൈവ് ആക്ഷന്‍ സ്റ്റുഡിയോസ്, ഡിഐ: ഇന്‍ഡ്യന്‍ സിനിമ കമ്പനി, ടീസര്‍ കട്ട്: ബെന്‍ ഷെരിന്‍ ബി, ട്രെയിലര്‍ കട്ട്: ഡോണ്‍ മാക്‌സ്, ടീസര്‍ സബ്‌ടൈറ്റില്‍: വിവേക് രഞ്ജിത്ത്, ലീഗല്‍ അഡൈ്വസര്‍ മുഹമ്മദ് സിയാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്, പി ആര്‍ ഒ: എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, അനൂപ് സുന്ദരന്‍.