ഫെഫ്ക പബ്ലിസിറ്റി ഡിസൈനേഴ്‌സ് യൂണിയന്‍; അബ്ദുള്‍ റഹ്‌മാന്‍ പ്രസിഡന്റ്

അബ്ദുള്‍ റഹ്‌മാന്‍ പ്രസിഡന്റായും ജിസ്സെന്‍ പോള്‍ ജനറല്‍ സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് നിലവില്‍ വന്നത്.;

By :  Bivin
Update: 2025-08-16 12:01 GMT

കൊച്ചി: ഫെഫ്ക പബ്ലിസിറ്റി ഡിസൈനേഴ്‌സ് യൂണിയന്‍ 2025-27ലേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. അബ്ദുള്‍ റഹ്‌മാന്‍ പ്രസിഡന്റായും ജിസ്സെന്‍ പോള്‍ ജനറല്‍ സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് നിലവില്‍ വന്നത്. ട്രഷററായി ഗ്രിഗറി വര്‍ഗ്ഗീസും വൈസ് പ്രസിഡന്റുമാരായി അനീഷ് ഗോപാല്‍, ആന്റണി സ്റ്റീഫന്‍ എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി എം. സജീഷ്, പ്രമേഷ് എന്നിവരെയും തിരഞ്ഞെടുത്തു. സാബു കൊളോണിയ, വില്യംസ് ലോയല്‍, വി.കെ. ഹസ്സന്‍, ഇ.സി. സനൂപ്, സി.ജെ. സേവ്യര്‍, സനല്‍കുമാര്‍ എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

FEFKA
സാബു കൊളോണിയ, വില്യംസ് ലോയല്‍, വി.കെ. ഹസ്സന്‍, ഇ.സി. സനൂപ്, സി.ജെ. സേവ്യര്‍, സനല്‍കുമാര്‍
Posted By on16 Aug 2025 5:31 PM IST
ratings
Tags:    

Similar News