കേരളത്തിലെ ആദ്യ ഹൊറര്‍-കോമഡി വെബ് സീരീസ് ' ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ് ' ട്രെയിലര്‍ പുറത്തിറങ്ങി

' ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ് ' ഒരു ഗ്രാമത്തില്‍ നടക്കുന്ന ഒരു കഥയാണ്.ഭയം മനസ്സില്‍ ഒളിപ്പിച്ച ഒരു പോലീസുകാരനായ സബ് ഇന്‍സ്‌പെക്ടറിനെ നാട്ടുകാര്‍ 'ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ്' എന്ന് വിളിക്കുന്ന ഒരു ഉപേക്ഷിക്കപ്പെട്ട സര്‍ക്കാര്‍ കെട്ടിടത്തിലേക്ക് പോലീസ് സ്റ്റേഷന്‍ മാറ്റാന്‍ ചുമതലപ്പെടുത്തുന്നു. ഒരു സാധാരണ സ്ഥലമാറ്റം എന്ന നിലയില്‍ ആരംഭിക്കുന്ന കാര്യങ്ങള്‍,കുറച്ച് കഴിയുമ്പോള്‍ കൂടുതല്‍ ഭീതിജനകമായ അന്വേഷണത്തിലേക്ക് വഴിമാറുന്നു.;

By :  Bivin
Update: 2025-11-04 13:22 GMT

സീ 5ന്റെ പുതിയ മലയാളം ഒറിജിനല്‍ വെബ് സീരീസ് ' ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ് 'നവംബര്‍ 14 മുതല്‍ പ്രേക്ഷകരിലേക്ക് എത്തുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ ജനപ്രിയ നായകന്‍ ദിലീപ് പുറത്തിറക്കി.സൈജു എസ്.എസ് സംവിധാനം ചെയ്യുന്ന ഹൊറര്‍-കോമഡി വെബ് സീരീസ്സില്‍ നായകനായി എത്തുന്നത് ശബരീഷ് വര്‍മ്മയാണ്.

വീണ നായര്‍ പ്രൊഡക്ഷന്‍സ് ബാനറില്‍, വീണ നായര്‍ നിര്‍മ്മിക്കുന്ന സീരീസിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് സുനീഷ് വരനാടാണ്. ഒരു പാരനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ കാറ്റഗറിയില്‍ പെടുത്താവുന്ന ചിത്രത്തില്‍ ആധിയ പ്രസാദ്, ഷാജു ശ്രീധര്‍, സെന്തില്‍ കൃഷ്ണ രാജാമണി എന്നിവരും വേഷമിടുന്നു.കമ്മട്ടം എന്ന സൂപ്പര്‍ഹിറ്റ് സീരീസിന് ശേഷം ഭയത്തിന്റെയും ഹാസ്യത്തിന്റെയും പുതിയ കഥയുമായി പ്രേക്ഷകരിലേക്ക് വീണ്ടും എത്തുകയാണ് സീ5.

' ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ് ' ഒരു ഗ്രാമത്തില്‍ നടക്കുന്ന ഒരു കഥയാണ്.ഭയം മനസ്സില്‍ ഒളിപ്പിച്ച ഒരു പോലീസുകാരനായ സബ് ഇന്‍സ്‌പെക്ടറിനെ നാട്ടുകാര്‍ 'ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ്' എന്ന് വിളിക്കുന്ന ഒരു ഉപേക്ഷിക്കപ്പെട്ട സര്‍ക്കാര്‍ കെട്ടിടത്തിലേക്ക് പോലീസ് സ്റ്റേഷന്‍ മാറ്റാന്‍ ചുമതലപ്പെടുത്തുന്നു. ഒരു സാധാരണ സ്ഥലമാറ്റം എന്ന നിലയില്‍ ആരംഭിക്കുന്ന കാര്യങ്ങള്‍,കുറച്ച് കഴിയുമ്പോള്‍ കൂടുതല്‍ ഭീതിജനകമായ അന്വേഷണത്തിലേക്ക് വഴിമാറുന്നു.

'ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ്' വെറും ഭയത്തെക്കുറിച്ചുള്ളതല്ല, അതിന്റെ ഇടയില്‍ ഇത്തിരി ചിരിയും, ചിന്തയും,സസ്പെന്‍സും പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സാധിക്കും എന്ന് ചിത്രത്തിന്റെ സംവിധായകന്‍ സൈജു എസ്.എസ് പറഞ്ഞു.

വിഷ്ണു എന്ന കഥാപാത്രം ഞാന്‍ ഇതിനുമുമ്പ് ചെയ്തതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമാണെന്നും പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ശബരീഷ് വര്‍മ്മ പറഞ്ഞു. കേരളത്തിലെ ആദ്യത്തെ ഹൊറര്‍-കോമഡി വെബ് സീരീസിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് ശബരീഷ് കൂട്ടിച്ചേര്‍ത്തു.

കമ്മട്ടത്തിന് ലഭിച്ച മികച്ച പ്രേക്ഷക പ്രതികരണത്തിന് ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ ഓ ടി ടി വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സീ5 മലയാളി പ്രേക്ഷകര്‍ക്ക് മികച്ച ഉള്ളടക്കം എത്തിക്കുന്നതില്‍ എന്നും മുന്‍പന്തിയില്‍ ഉണ്ടാകും എന്ന് സീ5യുടെ മാര്‍ക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയര്‍ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യര്‍ പറഞ്ഞു.

'ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ്' മികച്ച ഒരു ദൃശ്യനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിക്കും എന്ന് ഉറപ്പാണ്. ചിത്രം നവംബര്‍ 14 മുതല്‍ സീ5ല്‍ സ്ട്രീമിങ് ആരംഭിക്കും.

Saiju. S.S.
Adhiya Prasad, Shaiju Sreedhar,
Posted By on4 Nov 2025 6:52 PM IST
ratings
Tags:    

Similar News