പുതു വര്‍ഷത്തില്‍ പുത്തന്‍ ചുവട് വെയ്പ്പുമായി ലിസ്റ്റിന്‍ സ്റ്റീഫന്റെ സൗത്ത് സ്റ്റുഡിയോസ്
ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ സൗത്ത് സ്റ്റുഡിയോസിലായിരുന്നു ഇന്ത്യയിലെ 29-ാമത് ഡോള്‍ബി അറ്റ്മോസ് തിയേറ്റര്‍ മിക്‌സ് ഫെസിലിറ്റിയുടെ ലോഞ്ച്;
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ സൗത്ത് സ്റ്റുഡിയോസില്‍ ഇന്ത്യയിലെ 29-ാമത് ഡോള്‍ബി അറ്റ്മോസ് തിയേറ്റര്‍ മിക്‌സ് ഫെസിലിറ്റിയുടെ ലോഞ്ച് ആണ് ചിങ്ങം 1ന് നടന്നത്.
ഈ അത്യാധുനിക സൗകര്യം, പ്രേക്ഷകര്‍ക്ക് മനോഹരമായ ശ്രെവ്യാ അനുഭവവും ദൃശ്യാനുഭവത്തിന് കൂടുതല്‍ ജീവന്‍ പകരാനും സഹായിക്കും.ഓരോ ഫ്രെയിമും അത് ആവശ്യപ്പെടുന്ന രീതിയില്‍ കൂടുതല്‍ മനോഹരമായും ഓരോ വികാരവും കൂടുതല്‍ ആഴത്തിലും അനുഭവിക്കാന്‍ കഴിയും. സൗത്ത് ഇന്ത്യയിലെ തന്നെ പ്രസിദ്ധനായ സൗണ്ട് ഡിസൈനര്‍ എം.ആര്‍ രാജാകൃഷ്ണന്‍, സൗണ്ട് എന്‍ജിനീയറായ അജിത് ജോര്‍ജ്ജ്,വിക്കി തുടങ്ങിയവരും, ഡോള്‍ബിയുടെ ഭാരവാഹികളും ചടങ്ങില്‍സന്നിഹിതരായിരുന്നു. കൂടാതെ സംവിധായകനായ ബിന്റോ സ്റ്റീഫന്‍, കേരള ഫിലിം പ്രൊഡ്യൂസര്‍ അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായ ആല്‍വിന്‍ ആന്റണി, തുടങ്ങി സിനിമാരംഗത്തെ പല പ്രമുഖരും പങ്കെടുത്തു. വാര്‍ത്താപ്രചരണം- ബ്രിങ് ഫോര്‍ത്ത്.