മാജിക് ഫ്രെയിംസ് സിനിമാസ് മലപ്പുറം എടക്കര എസ്മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു

നാലുമാസം കൊണ്ട് പണിതീര്‍ത്ത് മനോഹരമാക്കിയ ഈ തീയേറ്ററില്‍ 139 സീറ്റുകളാണ് ഉള്ളത്. മാജിക് ഫ്രെയിംസിന്റെ തിയേറ്ററുകളുടെ എണ്ണത്തില്‍ 17-ാം മത്തെയും സ്‌ക്രീനുകളുടെ എണ്ണത്തില്‍ 32-ാം മത്തെയും ആണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട തിയേറ്റര്‍.;

By :  Bivin
Update: 2025-08-30 14:31 GMT

കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി എന്നതിലുപരി വര്‍ഷത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിക്കുന്ന ലിസ്റ്റിന്‍ സ്റ്റീഫന്റെ പതിനേഴാമത്തെ തീയറ്റര്‍ ആയ മാജിക് ഫ്രെയിംസ് സിനിമാസ് എടക്കര എസ് മാളില്‍ ആഗസ്റ്റ് 29ന് ഗംഭീരമായ ഉദ്ഘാടന ചടങ്ങുകളോടെ പ്രവര്‍ത്തനം ആരംഭിച്ചു. നിലമ്പൂരിന്റെ സ്വന്തം എം.എല്‍.എ ആര്യാടന്‍ ഷൗക്കത്ത് ആണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. നാലുമാസം കൊണ്ട് പണിതീര്‍ത്ത് മനോഹരമാക്കിയ ഈ തീയേറ്ററില്‍ 139 സീറ്റുകളാണ് ഉള്ളത്. മാജിക് ഫ്രെയിംസിന്റെ തിയേറ്ററുകളുടെ എണ്ണത്തില്‍ 17-ാം മത്തെയും സ്‌ക്രീനുകളുടെ എണ്ണത്തില്‍ 32-ാം മത്തെയും ആണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട തിയേറ്റര്‍. പ്രസ്തുത ചടങ്ങില്‍ എം.എല്‍.എയെ കൂടാതെ മാജിക് ഫ്രെയിംസിന്റെ എല്ലാമായ ലിസ്റ്റിന്‍ സ്റ്റീഫന്‍, പ്രൊഡ്യൂസര്‍ ആല്‍വിന്‍ ആന്റണി,

എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓ. ടി ജെയിംസ് , പ്രതിപക്ഷ നേതാവ് മോഹനന്‍ , വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രസിഡന്റ് റഫീഖ്,കോണ്‍ഗ്രസ്സിന്റെ മറ്റു നേതാക്കളായ രാധാകൃഷ്ണന്‍, ഷെരീഫ്, ബി.ജെ.പി നേതാവ് അജി തോമസ്, കൂടാതെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മറ്റു പ്രമുഖരായ അംഗങ്ങളും പങ്കെടുത്തു. വാര്‍ത്താ പ്രചരണം- ബ്രിങ് ഫോര്‍ത്ത്.

Listin Stephen
Listin Stephen, Aryadan Shoukath
Posted By on30 Aug 2025 8:01 PM IST
ratings
Tags:    

Similar News