കൗതുകം നിറച്ച് 'മാജിക് മഷ്‌റൂംസ്' ഫസ്റ്റ് ലുക്ക്; നാദിര്‍ഷ - വിഷ്ണു ഉണ്ണികൃഷ്ണന്‍ ടീം ഒന്നിക്കുന്ന ചിത്രത്തിന്റെ ത്രീഡി കാരിക്കേച്ചര്‍ പോസ്റ്റര്‍ വൈറല്‍

രസകരമായൊരു ഫണ്‍ ഫാമിലി ഫീല്‍ ഗുഡ് എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്ന സൂചന നല്‍കുന്നതാണ് ഈ കളര്‍ഫുള്‍ ഫസ്റ്റ് ലുക്ക്.;

By :  Bivin
Update: 2025-10-20 06:15 GMT

ത്രീഡി കാരിക്കേച്ചറായി ചിത്രത്തിലെ കഥാപാത്രങ്ങള്‍... കാണുമ്പോള്‍ തന്നെ കൗതുകം തോന്നിക്കുന്ന രീതിയില്‍ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ് നാദിര്‍ഷ, വിഷ്ണു ഉണ്ണികൃഷ്ണന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം 'മാജിക് മഷ്‌റൂംസ്' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. രസകരമായൊരു ഫണ്‍ ഫാമിലി ഫീല്‍ ഗുഡ് എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്ന സൂചന നല്‍കുന്നതാണ് ഈ കളര്‍ഫുള്‍ ഫസ്റ്റ് ലുക്ക്.

അക്ഷയ ഉദയകുമാറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷന്‍സ് എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ അഷ്‌റഫ് പിലാക്കല്‍ നിര്‍മ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ആകാശ് ദേവാണ്. പ്രേക്ഷകര്‍ ഏറ്റെടുത്ത 'കട്ടപ്പനയിലെ ഋത്വിക് റോഷന് ' ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്നതാണ് ചിത്രം. ഭാവന സ്റ്റുഡിയോസാണ് ഡിസ്ട്രിബ്യൂഷന്‍.

ശങ്കര്‍ മഹാദേവന്‍, കെഎസ് ചിത്ര, ശ്രേയാ ഘോഷാല്‍, വിനീത് ശ്രീനിവാസന്‍, ജാസി ഗിഫ്റ്റ്, രഞ്ജിനി ജോസ്, റിമി ടോമി, ഹനാന്‍ ഷാ, ഖദീജ നാദിര്‍ഷ തുടങ്ങി നിരവധി ശ്രദ്ധേയരാണ് ചിത്രത്തില്‍ ഗാനങ്ങള്‍ ആലപിക്കുന്നത്. തൊടുപുഴ, ഈരാറ്റുപേട്ട, ഒറ്റപ്പാലം എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

ഛായാഗ്രഹണം: സുജിത്ത് വാസുദേവ്, എഡിറ്റര്‍: ജോണ്‍കുട്ടി, പ്രൊഡക്ഷന്‍ ഡിസൈനര്‍: എം ബാവ, സംഗീതം: നാദിര്‍ഷ, പശ്ചാത്തല സംഗീതം: മണികണ്ഠന്‍ അയ്യപ്പ, ഗാനരചന ബി.കെ ഹരിനാരായണന്‍, സന്തോഷ് വര്‍മ്മ, രാജീവ് ആലുങ്കല്‍, രാജീവ് ഗോവിന്ദന്‍, യദു കൃഷ്ണന്‍ ആര്‍, റിറെക്കോര്‍ഡിംഗ് മിക്‌സര്‍ ഫസല്‍ എ ബക്കര്‍, സൗണ്ട് ഡിസൈന്‍ സച്ചിന്‍ സുധാകരന്‍, കോറിയോഗ്രഫി ബ്രിന്ദ, ദിനേഷ്, ശ്രീജിത്ത് ഡാന്‍സ് സിറ്റി, മേക്കപ്പ് പി.വി ശങ്കര്‍, കോസ്റ്റ്യൂം ദീപ്തി അനുരാഗ്, ക്യാരക്ടര്‍ സ്‌റ്റൈലിസ്റ്റ് നരസിംഹ സ്വാമി, ചീഫ് അസോസിയേറ്റ് ഷൈനു ചന്ദ്രഹാസ്, പ്രൊജക്ട് ഡിസൈനര്‍ രജീഷ് പത്താംകുളം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പി.കെ, ഫിനാന്‍സ് കണ്‍ട്രോളര്‍ സിറാജ് മൂണ്‍ബീം, സ്റ്റില്‍സ് അജി മസ്‌കറ്റ്, വിഎഫ്എക്‌സ് പിക്ടോറിയല്‍ വിഎഫ്എക്‌സ്, പബ്ലിസ്റ്റി ഡിസൈന്‍സ് യെല്ലോ ടൂത്ത്‌സ്, പിആര്‍ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.

Nadirsha
Vishnu Unnikrishnan, Akshaya Udayakumar, Meenakshi Dinesh, Sidharth Bharathan,
Posted By on20 Oct 2025 11:45 AM IST
ratings
Tags:    

Similar News