മെഗാസ്റ്റാര്‍ മമ്മൂട്ടിയും ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സും ആദ്യമായി ഒന്നിക്കുന്നു

മമ്മൂട്ടിയെ ഇതുവരെ കാണാത്തൊരു വേറിട്ട കഥാപാത്രമായിട്ടായിരിക്കും ഈ ചിത്രത്തില്‍ കാണാന്‍ സാധ്യതയെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.;

By :  Bivin
Update: 2025-10-27 04:53 GMT

മലയാള സിനിമാലോകം കാത്തിരുന്ന ആ കൂട്ടുകെട്ട് ഒരുമിക്കുന്നു. മമ്മൂട്ടിയും യുവ നിര്‍മ്മാതാവ് ഷെരീഫ് മുഹമ്മദും ആദ്യമായി ഒന്നിക്കുന്ന സിനിമ വരുന്നു. ഇത് സംബന്ധിച്ച ആദ്യ പ്രഖ്യാപനം പുറത്തിറങ്ങി. സൂപ്പര്‍ ഹിറ്റ് ചിത്രം 'മാര്‍ക്കോ'യുടെ വന്‍ വിജയത്തിന് ശേഷം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഒരുങ്ങുന്ന ആന്റണി വര്‍ഗ്ഗീസ് ചിത്രം 'കാട്ടാളന്റെ ' ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അതിനിടയിലാണ് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെതായി ഒരുങ്ങുന്ന ഏറ്റവും വലിയ പ്രോജക്ടായി മമ്മൂട്ടി ചിത്രം വരുന്നുവെന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്.

മമ്മൂട്ടിയെ ഇതുവരെ കാണാത്തൊരു വേറിട്ട കഥാപാത്രമായിട്ടായിരിക്കും ഈ ചിത്രത്തില്‍ കാണാന്‍ സാധ്യതയെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മമ്മൂട്ടിയുടെ ഒരു ചിത്രം പങ്കുവെച്ചു കൊണ്ടാണ് ഇവര്‍ ഒരുമിക്കുന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

Shereef Mohahhed
Mammootty
Posted By on27 Oct 2025 10:23 AM IST
ratings
Tags:    

Similar News