'പാല്‍പായസം @ ഗുരുവായൂര്‍ ആരംഭിച്ചു

ഗുരുവായൂര്‍ ഗോകുലം വനമാലയില്‍ വെച്ച് നടന്ന പൂജ സ്വിച്ചോണ്‍ ചടങ്ങില്‍ നിര്‍മ്മാതാവും നടനുമായ ഗോകുലം ഗോപാലന്‍, ജലജ ഗോപാലന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളയിച്ചു.;

By :  Bivin
Update: 2025-09-15 08:21 GMT

കാര്‍ത്തിക് ശങ്കര്‍, ഗോകുലം ഗോപാലന്‍, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന 'പാല്‍പായസം @ ഗുരുവായൂര്‍ ' എന്ന ചിത്രത്തിന്റെ ചിത്രീകരണം ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ആരംഭിച്ചു. ഗുരുവായൂര്‍ ഗോകുലം വനമാലയില്‍ വെച്ച് നടന്ന പൂജ സ്വിച്ചോണ്‍ ചടങ്ങില്‍ നിര്‍മ്മാതാവും നടനുമായ ഗോകുലം ഗോപാലന്‍,ജലജ ഗോപാലന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളയിച്ചു. ഗുരുവായൂര്‍ ദേവസ്വം മെമ്പര്‍ മനോജ് ബി നായര്‍ പുജിച്ച സ്‌ക്രിപ്റ്റ് സംവിധായകന്‍ വിജീഷ് മണിയ്ക്ക് കൈമാറി.

ദേവസ്വം ചെയര്‍മാന്‍ ഡോക്ടര്‍ വി കെ വിജയന്‍ ആദ്യ ക്ലാപ്പടിച്ചു. മൗനയോഗി ഹരിനാരായണ്‍ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി.ഗ ുരുവായൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കൃഷ്ണദാസ്,രതീഷ്' വേഗ,കാര്‍ത്തിക് ശങ്കര്‍,ജയരാജ് വാര്യര്‍,ഗിരിഷ് കൊടുങ്ങല്ലൂര്‍, സുരേന്ദ്രന്‍, ഉദയശങ്കരന്‍, സുജിത്ത് മട്ടന്നൂര്‍, ശ്രീജിത്ത് ഗുരുവായൂര്‍, ബാബുഗുരുവായൂര്‍, സജീവന്‍ നമ്പിയത്ത്, രവിചങ്കത്ത്, കമാല്‍, ശോഭാ ഹരിനാരായണ്‍, ലൈന നായര്‍,മുകേഷ് ലാല്‍ ഗുരുവായൂര്‍, ഷഫീക്,അച്ചുതന്‍, പ്രാര്‍ത്ഥന പ്രശാന്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി ആര്‍ ഒ-എ എസ് ദിനേശ്.

vijeesh mony
Karthik Sankar, Gokulam Gopalan
Posted By on15 Sept 2025 1:51 PM IST
ratings
Tags:    

Similar News