ക്യാമ്പസ് പ്രണയവുമായി 'പ്രേംപാറ്റ' വരുന്നു

ആമിര്‍ പള്ളിക്കലിന്റെ സിനിമയ്ക്ക് ലിജീഷ് കുമാര്‍ തിരക്കഥ എഴുതുന്നു;

By :  Bivin
Update: 2025-10-03 05:25 GMT

ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത് ലിജീഷ് കുമാര്‍ തിരക്കഥ ഒരുക്കുന്ന ക്യാമ്പസ് പ്രണയത്തിന്റെ കഥ പറയുന്ന ചിത്രം പ്രേം പാറ്റയുടെ ടൈറ്റില്‍ ലോഞ്ച് നടന്നു. കൊച്ചി മാറിയറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനാണ് ടൈറ്റില്‍ ലോഞ്ച് ചെയ്തത്. പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച ആയിഷയ്ക്കും, ഋഉ യ്ക്കും ശേഷം ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന സിനിമ സ്റ്റുഡിയോ ഔട്ട്‌സൈഡേഴ്‌സിന്റെ ബാനറില്‍ ആമിര്‍ പള്ളിക്കല്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. പുതിയ പ്രൊഡക്ഷന്‍ ഹൗസ് 'സ്റ്റുഡിയോ ഔട്ട്‌സൈഡെഴ്‌സ്'ന്റെ ലോഞ്ചും നടന്നു '

സ്റ്റീഫന്‍ ദേവസ്സിയുടെ സംഗീതവിരുന്നോടെ ആരംഭിച്ച ചടങ്ങില്‍ രഞ്ജിനി ഹരിദാസ് ചിത്രത്തിലെ അഭിനേതാക്കളേയും അണിയറ പ്രവര്‍ത്തകരെയും പരിചയപ്പെടുത്തി. ജോമോന്‍ ജ്യോതിര്‍ നായകനാകുന്ന ചിത്രത്തിലെ നായിക ബംഗാളില്‍ നിന്നുള്ള പുതുമുഖമാണ്. ജുനൈസ് വി. പി, സാഫ് ബോയ്, ഹനാന്‍ ഷാ, അശ്വിന്‍ വിജയന്‍, ടിസ് തോമസ്, ഇന്നസെന്റ് തുടങ്ങി മലയാള സിനിമയുടെ പുതിയ ട്രെന്‍ഡ് സെറ്റേഴ്‌സെല്ലാം ചിത്രത്തില്‍ അണിനിരക്കുന്നു. ഇവര്‍ക്കൊപ്പം സൈജു കുറുപ്പ് , സിദ്ദിഖ്, മംമ്ത മോഹന്‍ദാസ്, രാജേഷ് മാധവന്‍, സഞ്ജു ശിവ്‌റാം, , ഇര്‍ഷാദ് അലി, സുജിത് ശങ്കര്‍ തുടങ്ങി താരങ്ങളുടെ ഒരു വലിയ നിര തന്നെയുണ്ട് പ്രേംപാറ്റയില്‍.

സംഗീത സംവിധായകന്‍ അങ്കിത് മേനോന്‍ സഹനിര്‍മ്മാതാവാകുന്ന 'പ്രേംപാറ്റ'യുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഒമര്‍ നവാസി.നരന്‍, പുലിമുരുകന്‍, മല്ലൂസിംഗ്,രാമലീല, തുടരും പോലെയുള്ള സിനിമകളിലൂടെ മലയാളിക്ക് സുപരിചിതനായ ഷാജികുമാറാണ് ഛായാഗ്രഹണം. ഒരു കോളേജ് ക്യാമ്പസിന്റെ പശ്ചാത്തലത്തില്‍ പറയുന്ന പ്രേമകഥയാണ് 'പ്രേം പാറ്റ '. അങ്കിത് മേനോന്റെ സംഗീതത്തിന് പാട്ടുകള്‍ എഴുതുന്നത് മുഹ്‌സിന്‍ പരാരിയും, സുഹൈല്‍ എം കോയയുമാണ്. പ്രേമലു,സൂപ്പര്‍ ശരണ്യ തുടങ്ങിയ സിനിമകളിലൂടെ സുപരിചിതനായ ആകാശ് വര്‍ഗീസ് ജോസഫ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ലോകയിലെ വില്ലനില്‍ നിന്ന് സാന്‍ഡി മാസ്റ്റര്‍ ഈ സിനിമയിലൂടെ വീണ്ടും കൊറിയോഗ്രാഫറാകുന്നു. മാര്‍ക്കോക്ക് ശേഷം കലൈ കിംഗ്‌സണ്‍ സ്റ്റണ്ട് മാസ്റ്റര്‍ ആകുന്ന സിനിമ എന്ന പ്രത്യേകതയും പ്രേംപാറ്റക്കുണ്ട് .

ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ഇന്ദുലാല്‍ കാവീട്.കോസ്റ്റ്യൂം സമീറ സനീഷ്. സൗണ്ട് ഡിസൈനര്‍ വിഷ്ണു സുജാതന്‍. മേക്കപ്പ് സുധി സുരേന്ദ്രന്‍. ചീഫ് അസോസിയേറ്റ് സുഹൈല്‍ എം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനീഷ് നന്ദിപുലം. എസ് എഫ് എക്‌സ് ഗണേഷ് ഗംഗാധരന്‍. കളറിസ്റ്റ് ശ്രീക് വാര്യര്‍. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്. സ്റ്റില്‍സ് രോഹിത് കെ സുരേഷ്. ടൈറ്റില്‍ ആന്‍ഡ് പോസ്റ്റേഴ്‌സ് യെല്ലോ ടൂത്ത്‌സ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്. പബ്ലിസിറ്റി മാഡിസം ഡിജിറ്റല്‍. സെന്‍ട്രല്‍ പിക്‌ചേഴ്ര്‍സ് ആണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.

Aamir Pallikkal
Jomon Jyothir, Saiju Kuruppu, Mamtha Mohandas
Posted By on3 Oct 2025 10:55 AM IST
ratings
Tags:    

Similar News