റെയ്‌സ് സിദ്ധിക്കിന്റെ ഹലോ യൂബര്‍ പൂജ കഴിഞ്ഞു; ചിത്രീകരണം ഉടന്‍
എയിം ടൈം മീഡിയ, ഗ്ലാഡിസണ്‍ ഗ്ലോബല്‍, ഫ്രെയിം ടു ഫ്രെയിം എന്നീ ബാനറുകളില്‍, മധുസൂധനന്‍ മാവേലിക്കര, സി.എം.പി.കെ. റഹീം, സിദ്ധിക്ക് എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം, റെയ്‌സ് സിദ്ധിക്ക് രചന, സംവിധാനം നിര്‍വ്വഹിക്കുന്നു.;
ഒരു കഥ പറയും നേരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റെയ്‌സ് സിദ്ധിക്ക് രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്ന ഹലോ യൂബര്‍ എന്ന പുതിയ ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം എറണാകുളം വൈ.എം.സി.എ ഹാളില്‍ നടന്നു. നടന്‍ ശങ്കര്‍, നിര്‍മ്മാതാവ് മധുസൂധനന്‍ മാവേലിക്കര എന്നിവര്‍ ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടന്‍ ശങ്കര്‍ നിര്‍വ്വഹിച്ചു.
മാധ്യമ പ്രവര്‍ത്തകന്‍ ജോസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍, സംവിധായകന്‍ റെയ്‌സ് സിദ്ധിഖ് സിനിമയെക്കുറിച്ച് വിശദീകരണം നല്‍കി. നിര്‍മ്മാതാക്കളായ മധുസുദനന്‍ നായര്‍, സി.എം.പി.കെ. റഹീം, സിദ്ധിക്ക്, ക്യാമറാമാന്‍ എസ്. ഇളയരാജ, അയ്മനം സാജന്‍, മോഹന്‍.ടി. കുറിച്ചി, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. പ്രമുഖ സിനിമാ പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.
എയിം ടൈം മീഡിയ, ഗ്ലാഡിസണ്‍ ഗ്ലോബല്‍, ഫ്രെയിം ടു ഫ്രെയിം എന്നീ ബാനറുകളില്‍, മധുസൂധനന്‍ മാവേലിക്കര, സി.എം.പി.കെ. റഹീം, സിദ്ധിക്ക് എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം, റെയ്‌സ് സിദ്ധിക്ക് രചന, സംവിധാനം നിര്‍വ്വഹിക്കുന്നു. ക്യാമറ - എസ്. ഇളയരാജ, ഗാന രചന - ശ്രീജിത്ത് ഉണ്ണികൃഷ്ണന്‍, വിഷ്ണു തിരുമേനി,മ്യൂസിക്ക് - പി.സി. ശിവന്‍, എഡിറ്റര്‍-ശ്രീധര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - മധുസൂധനന്‍ മാവേലിക്കര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - അജയഘോഷ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ഡിക്‌സണ്‍ ജോണ്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - റ്റി.സി.ദേവസ്യ, ആര്‍ട്ട് - സുരേഷ് മന്ത്ര, സംഘട്ടനം - ട്രാഗണ്‍ ജിറോഷ്, ഡി.ഐ - വിനീത് വി. കര്‍ത്ത,മേക്കപ്പ് - ധര്‍മ്മന്‍, ഹക്കീം, കോസ്റ്റ്യൂം - അമീര്‍, കോറിയോഗ്രാഫര്‍ - മാസ്റ്റര്‍ ജീവിത്, സ്റ്റില്‍ -പ്രേംപ്രകാശ്, പബ്‌ളിസിറ്റി ഡിസൈന്‍, ഓണ്‍ലൈന്‍ പ്രമോഷന്‍ - ഷിനോജ് സൈന്‍, പി.ആര്‍.ഒ - അയ്മനം സാജന്‍. തമിഴിലും, മലയാളത്തിലുമുള്ള പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കും. ഒക്ടോബര്‍ ആദ്യം എറണാകുളത്ത് ചിത്രീകരണം നടക്കും.