വീണ്ടും പോലീസ് വേഷത്തില്‍ ഷെയിന്‍ നിഗം; ആകാംക്ഷ നിറച്ച് 'ദൃഢം' ടൈറ്റില്‍ വീഡിയോ പുറത്ത്

#ACopWithEverythingToProve എന്ന ഹാഷ്ടാഗോടുകൂടിയാണ് ചിത്രത്തിന്റെ ആദ്യ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്.;

Update: 2025-12-04 12:46 GMT

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ഷെയിന്‍ നിഗം പോലീസ് യൂണിഫോമില്‍ വീണ്ടും എത്തുന്ന 'ദൃഢം' സിനിമയുടെ ടൈറ്റില്‍ വീഡിയോ പുറത്ത്. 'കൊറോണ പേപ്പേഴ്‌സി'നും 'വേല'യ്ക്കും ശേഷം വീണ്ടും ശക്തനായ ഒരു പോലീസ് കഥാപാത്രമായാണ് ഷെയിന്‍ എത്തുന്നതെന്നാണ് ടൈറ്റില്‍ വീഡിയോ നല്‍കുന്ന സൂചന. എസ്.ഐ വിജയ് രാധാകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഷെയിന്‍ അവതരിപ്പിക്കുന്നത്. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണെന്നാണ് ലഭിക്കുന്ന സൂചനകള്‍.

#ACopWithEverythingToProve എന്ന ഹാഷ്ടാഗോടുകൂടിയാണ് ചിത്രത്തിന്റെ ആദ്യ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. പ്രേക്ഷകരില്‍ വലിയ ആകാംക്ഷയാണ് ഈ വീഡിയോ നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ ഷോബി തിലകന്‍, കോട്ടയം രമേഷ്, ദിനേശ് പ്രഭാകര്‍, നന്ദന്‍ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, മാത്യു വര്‍ഗ്ഗീസ്, ജോജി കെ ജോണ്‍, ബിട്ടോ ഡേവിസ്, അഭിഷേക് രവീന്ദ്രന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങളായുള്ളത്.

ഇ ഫോര്‍ എക്‌സ്‌പെരിമെന്റ്‌സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവര്‍ ചേര്‍ന്നാണ് ചിത്രം പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. മുകേഷ് ആര്‍ മെഹ്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ജോമോന്‍ ജോണ്‍, ലിന്റോ ദേവസ്യ എന്നിവര്‍ ചേര്‍ന്നാണ്. നവാഗതനായ മാര്‍ട്ടിന്‍ ജോസഫാണ് സംവിധാനം നിര്‍വ്വഹിക്കുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കറ്റീന ജീത്തു, ഛായാഗ്രഹണം: പി എം ഉണ്ണികൃഷ്ണന്‍, എഡിറ്റര്‍: വിനായക്, സൗണ്ട് ഡിസൈനര്‍: രാഹുല്‍ ജോസഫ്, സെത് എം ജേക്കബ്, സൗണ്ട് മിക്‌സ്: ജിതിന്‍ ജോസഫ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: സുനില്‍ ദാസ്, അസിസ്റ്റന്റ് ഡയറക്ടര്‍: അധിര രഘുനാഥന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍: ക്യാത്തി ജീത്തു, അനൂപ് കെ.എസ്, ചീഫ് അസ്സോസിയേറ്റ് സിനിമാറ്റോഗ്രാഫര്‍: അരവിന്ദ് ബാബു, മേക്കപ്പ്: രതീഷ് വിജയന്‍, ആക്ഷന്‍ ഡയറക്ടര്‍: മഹേഷ് മാത്യു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, വിഎഫ്എക്‌സ് ഡയറക്ടര്‍: ടോണി മാഗ്മിത്ത്, ഡിഐ കളറിസ്റ്റ്: ലിജു പ്രഭാകര്‍, കോസ്റ്റ്യൂം ഡിസൈനര്‍: ലേഖ മോഹന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: അമരേഷ് കുമാര്‍, സ്റ്റില്‍സ്: നന്ദു ഗോപാലകൃഷ്ണന്‍, പബ്ലിസിറ്റി ഡിസൈന്‍: ടെന്‍ പോയിന്റ്, മാര്‍ക്കറ്റിംഗ്: ടിംഗ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.



Martin Joseph
Shane Nigam, Shammi Thilakan, Krishnaprabha, Saniya Fathima
Posted By on4 Dec 2025 6:16 PM IST
ratings
Tags:    

Similar News