മലയാള സിനിമയില്‍ ആദ്യമായി കാരവാന്‍ സ്വന്തമാക്കുന്ന പ്രൊഡ്യൂസറായി ഷെരീഫ് മുഹമ്മദ്

ക്യൂബ്‌സ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഷരീഫ് മുഹമ്മദിന്റേതായി നിലവില്‍ ഇന്ത്യ, യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലായി 9 സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.;

By :  Bivin
Update: 2025-08-27 09:44 GMT

സിനിമാ താരങ്ങളില്‍ പലര്‍ക്കും സ്വന്തമായി കാരവാന്‍ ഉണ്ടെങ്കിലും മലയാള സിനിമയില്‍ തന്നെ ആദ്യമായി ഒരു പ്രൊഡ്യൂസര്‍ തനിക്കായി ഒരു കാരവന്‍ സ്വന്തമാക്കിയിരിക്കുകയാണ് 'മാര്‍ക്കോ' സിനിമയുടേയും ഇറങ്ങാനിരിക്കുന്ന 'കാട്ടാളന്‍' സിനിമയുടേയും പ്രൊഡ്യൂസറായ ഷരീഫ് മുഹമ്മദ്. അതോടൊപ്പം തന്നെ കവാസാക്കി കെഎക്‌സ് 112 ലിമിറ്റഡ് എഡിഷന്‍ 2 സ്‌ട്രോക്ക് ബൈക്കും ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ സാരഥിയായ ഷരീഫ് മുഹമ്മദ് സ്വന്തമാക്കിയിരിക്കുകയാണ്.

രജിസ്‌ട്രേഷന്‍ ഇല്ലാത്തതു കൊണ്ട് തന്നെ റോഡില്‍ ഉപയോഗിക്കാന്‍ ലീഗല്‍ അല്ല കവാസാക്കി സഃ112. പ്രൈവറ്റ് പ്രോപ്പര്‍ട്ടികളില്‍ ഉപയോഗിക്കാന്‍ മാത്രം കഴിയുന്ന വണ്ടിയാണിത്. കൊച്ചിയില്‍ നടന്ന കാട്ടാളന്റെ പ്രൗഢഗംഭീരമായ പൂജ വേളയില്‍ എല്ലാവരും ഏറ്റവും കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചത് ഈ ബൈക്ക് തന്നെയായിരുന്നു.

ക്യൂബ്‌സ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഷരീഫ് മുഹമ്മദിന്റേതായി നിലവില്‍ ഇന്ത്യ, യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലായി 9 സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന് കീഴില്‍ നിര്‍മ്മിച്ച ആദ്യ സിനിമയായ 'മാര്‍ക്കോ' വന്‍ വിജയമായതിന് പിന്നാലെ 'കാട്ടാളന്‍' എന്ന ആന്റണി വര്‍ഗ്ഗീസ് പെപ്പെ ചിത്രവും അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

ക്യൂബ്‌സ് ഇന്റര്‍നാഷണലിന് കീഴില്‍ ലോജിസ്റ്റിക്‌സ്, മീഡിയ പ്രൊഡക്ഷന്‍, ഷിപ്പിംഗ്, സിവില്‍, ജനറല്‍ ട്രേഡിംഗ്, ഇന്റീരിയര്‍ ഡിസൈനിംഗ്, കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ മേഖലകളില്‍ സജീവമാണ് തൃശ്ശൂരിലെ തളിക്കുളം സ്വദേശിയായ ഷരീഫ് മുഹമ്മദ്. അതേസമയം ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് ആദ്യമായി നിര്‍മ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന്‍ നായകനായ 'മാര്‍ക്കോ' തിയേറ്ററുകളില്‍ 100 ദിനം പിന്നിട്ട് ചരിത്ര നേട്ടത്തില്‍ എത്തുകയും 100 കോടി ക്ലബ്ബിലും കയറുകയുമുണ്ടായി. നിര്‍മ്മിച്ച ആദ്യ സിനിമ തന്നെ വിതരണം ചെയ്തുകൊണ്ട് ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് വ്യത്യസ്തത പുലര്‍ത്തുകയുമുണ്ടായി. അടുത്തതായി 'കാട്ടാളന്‍' എന്ന ചിത്രത്തിലൂടെ ഞെട്ടിക്കാന്‍ ഒരുങ്ങുകയുമാണ് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്.

നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ പെപ്പെ തന്റെ യഥാര്‍ത്ഥ പേരായ 'ആന്റണി വര്‍ഗ്ഗീസ്' എന്ന പേരില്‍ തന്നെയാണ് എത്തുന്നതെന്ന പ്രത്യേകതയുണ്ട്. മറ്റു ഭാഷ ചിത്രങ്ങള്‍ പോലെ മലയാളം സിനിമകളെ വേറൊരു തലത്തില്‍ എത്തിക്കാന്‍ പോന്ന സാങ്കേതിക മികവും, പ്രൊഡക്ഷന്‍ ക്വാളിറ്റിയും നല്‍കി കൊണ്ട് 'മാര്‍ക്കോ' പോലെയോ അതിനേക്കാള്‍ ഉയരത്തിലോ ഇനിയും വിജയങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലുമാണ് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്.

Shereef Mohahhed
Shereef Mohammed
Posted By on27 Aug 2025 3:14 PM IST
ratings
Tags:    

Similar News