ശ്രീ അയ്യപ്പന് ആരംഭം കുറിച്ചു
ശബരിമല സന്നിധാനത്തിന്റെ മഹത്ത്വം വിളിച്ചോതുന്ന മനോഹരമായ ഭക്തി സാന്ദ്രമായഗാനങ്ങളാണ് ഈ ചിത്രത്തിനു വേണ്ടി അണിയറ പ്രവര്‍ത്തകര്‍ ഒരുക്കുന്നത്. വിശ്വാസികളായ കുടുംബങ്ങള്‍ക്ക് എന്നും പ്രിയമാകുന്ന ഗാനങ്ങള്‍ തന്നെയായിരിക്കും ഈ ചിത്രത്തിലേത്.;
കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസത്തിന്റെ കേന്ദ്രമായ ശബരിമല ശ്രീഅയ്യപ്പനേയും സന്നിധാനത്തേയും പ്രധാന പശ്ചാത്തലമാക്കി നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് രചന നിര്‍വഹിച്ചു സംവിധാനം ചെയ്യുന്ന ശ്രീ അയ്യപ്പന്‍ എന്ന ചിത്രത്തിന് ഇക്കഴിഞ ആഗസ്റ്റ് ഇരുപത്തിയാറ് ചൊവ്വാഴ്ച്ച കൊച്ചിയിലെ വെണ്ണല ഗീതം സ്റ്റുഡിയോയില്‍ നടന്ന ലളിതമായ ചടങ്ങോടെ ആരംഭിച്ചു. ആദ്യപടിയായി ചിത്രത്തിലെ ഗാനങ്ങളുടെ റെക്കാര്‍ഡിംഗ് ആണ് ഇവിടെ അരങ്ങേറിയത്. ഡോ. സുകേഷ് രചിച്ച് , ജീവന്‍ ഈണം പകര്‍ന്ന് മധു ബാലകൃഷ്ണന്‍ , സന്നിധാനം എന്നിവര്‍ പാടിയ ആറു ഗാനങ്ങളാണ് ഈ ചിത്രത്തിനു വേണ്ടി ഏതാനും ദിവസങ്ങളിലായി ഇവിടെ റെക്കാര്‍ഡ് ചെയ്യപ്പെടുന്നത്.
ശബരിമല സന്നിധാനത്തിന്റെ മഹത്ത്വം വിളിച്ചോതുന്ന മനോഹരമായ ഭക്തി സാന്ദ്രമായഗാനങ്ങളാണ് ഈ ചിത്രത്തിനു വേണ്ടി അണിയറ പ്രവര്‍ത്തകര്‍ ഒരുക്കുന്നത്. വിശ്വാസികളായ കുടുംബങ്ങള്‍ക്ക് എന്നും പ്രിയമാകുന്ന ഗാനങ്ങള്‍ തന്നെയായിരിക്കും ഈ ചിത്രത്തിലേത്.
ആദിമീഡിയ, നിഷാപ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ യു.എ. ഈയിലെ പ്രമുഖ വ്യവസായിയായ ശ്രീകുമാര്‍ (എസ്.കെ. മുംബൈ) ഷാജി പുന ലാലും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. വലിയ മുതല്‍മുടക്കില്‍ അണിയിച്ചൊരുക്കുന്ന ഈ ചിത്രം പാന്‍ ഇന്ത്യന്‍ സിനിമയായിട്ടാണ് അവതരിപ്പിക്കുന്നത്. ഹിന്ദി അടക്കം ഇന്‍ഡ്യയിലെ അഞ്ചു ഭാഷകളില്‍ ഒരുപോലെ പ്രദര്‍ശനത്തിത്തും. ശബരിമലയും അയ്യപ്പനും ഇന്‍ഡ്യയിലെ വിശ്വാസികള്‍ഒരു പോലെ ആരാധിക്കുന്ന തിനാലാണ് പാന്‍ ഇന്ത്യന്‍ ചിത്രമായി ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.
ദേശീയപ്രാധാന്യം നിറഞ്ഞ ഒരു കഥയാണ് ഈ ചിത്രത്തിലൂടെ പറയാന്‍ ശ്രമിക്കുന്നത്. രാജ്യത്തിന്റെ അഖണ്ഡതയും , ഐക്യവും കാത്തുസൂക്ഷി ക്കുവാന്‍ പ്രതിജ്ഞാബദ്ധരായ ഒരു സമൂഹത്തിന്റെയും, ഭരണാധികാരികളുടെ ക്രിയാത്മകമായ നടപടികളിലേക്കുമാണ് ഈ ചിത്രം കടന്നുചെല്ലുന്നത്. ഒരു പ്രത്യേക ദിനത്തില്‍ ശബരിമലയില്‍ അക്രമണം നടത്താനെത്തുന്ന തീവ്രവാദി സംഘത്തിന്റേയും അവരെ നേരിടേണ്ടി വരുന്ന വരുടേയും പോരാട്ടത്തിന്റെ കഥയാണ് ഏറെ ഉദ്വേഗത്തോടെ അവതരിപ്പിന്നു ഈ ചിത്രത്തിലൂടെ അനീഷ് രവി, റിയാസ് ഖാന്‍, കോട്ടയം രമേഷ്, ഡ്രാക്കുള സുധീര്‍, ദിനേശ് പണിക്കര്‍, കൊല്ലം തുളസി, പൂജപ്പുര രാധാകൃഷ്ണന്‍, കുടശ്ശനാട് കനകം, ശ്രീജിത് ബാലരാമപുരം, രതീഷ് ഗിന്നസ്, എന്നിവര്‍ക്കൊപ്പം ബോളിവുഡ് താരം അന്‍സര്‍ മുംബൈ അടക്കമുള്ള താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. കിഷോര്‍ ,ജഗദീഷ് എന്നിവരാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പശ്ചാത്തല സംഗീതം -ഷെറി . ശബരിമല, മുംബൈ രാജസ്ഥാന്‍ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാകുക. പിആര്‍ഒ- വാഴൂര്‍ ജോസ്.