സിനിമ ആശയ വിനിമയത്തിനുള്ള ഏറ്റവും മികച്ച മാധ്യമമെന്ന് സിസാക്കോ
സമകാലിക സമൂഹത്തില്‍ സിനിമയുടെ ആശയത്തെക്കാള്‍ താന്‍ പ്രധാന്യം നല്‍കുന്നത് അത് ചിത്രീകരിക്കുന്ന രീതിയ്ക്കാണെന്നും പ്രേക്ഷകനിലേക്ക് എത്താന്‍ ആഗ്രഹിക്കുന്ന വിഷയം കൃത്യമായി സിനിമ അവതരിപ്പിക്കുന്നുണ്ടോ എന്നതിനാണ് ഏറെ പ്രസക്തി.;
തിരുവനന്തപുരം : പ്രേക്ഷകനുമായി സംവദിക്കുന്നതിനുള്ള ഏറ്റവും മികച്ച മാധ്യമമാണ് സിനിമയെന്നും, സംഭാഷണങ്ങള്‍ക്ക് പുറമേ ചിത്രങ്ങള്‍ക്കും ശബ്ദങ്ങള്‍ക്കും നിശബ്ദതയ്ക്കുമെല്ലാം സിനിമയുടെ സത്ത പ്രേക്ഷകരിലേക്കെത്തിക്കാന്‍ സാധിക്കുമെന്നും പ്രഗത്ഭ മൗറിത്താനിയന്‍ സംവിധായകനും ഐഎഫ്എഫ്‌കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് ജേതാവുമായ അബ്ദെര്‍റഹ്‌മാനെ സിസാക്കോ അഭിപ്രായപ്പെട്ടു.
രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനം നിള തിയേറ്ററില്‍ സംഘടിപ്പിച്ച ജി അരവിന്ദന്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമകാലിക സമൂഹത്തില്‍ സിനിമയുടെ ആശയത്തെക്കാള്‍ താന്‍ പ്രധാന്യം നല്‍കുന്നത് അത് ചിത്രീകരിക്കുന്ന രീതിയ്ക്കാണെന്നും പ്രേക്ഷകനിലേക്ക് എത്താന്‍ ആഗ്രഹിക്കുന്ന വിഷയം കൃത്യമായി സിനിമ അവതരിപ്പിക്കുന്നുണ്ടോ എന്നതിനാണ് ഏറെ പ്രസക്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിനിമയ്ക്ക് പുറകിലുള്ള ശക്തമായ വികാരം സ്‌നേഹമാണെന്നും, അമ്മയോടുള്ള സ്‌നേഹവും ആഴത്തിലുള്ള അടുപ്പവും ആണ് തന്നെ സിനിമയുമായി ചേര്‍ത്തുവയ്ക്കുന്നതെന്നും അബ്ദെര്‍റഹ്‌മാനെ സിസാക്കോ കൂട്ടിച്ചേര്‍ത്തു.