സണ്ണിലിയോണ്‍ നായികയാകുന്ന വിസ്റ്റാ വില്ലേജ്

സണ്ണിലിയോണിക്ക് തന്റെ മുഴനീള ആദ്യ മലയാള ചലച്ചിത്രത്തിന് തിളക്കമാര്‍ന്ന വരവേല്‍പ്പാണ് ലഭിച്ചത്;

By :  Bivin
Update: 2025-08-18 07:22 GMT

ആദ്യ സിനിമയിലൂടെ രണ്ട് ദേശീയ അവാര്‍ഡുകള്‍ നേടിയ പാമ്പള്ളിയുടെ ഏറ്റവും പുതിയ കമേര്‍ഷ്യല്‍ സിനിമ 'വിസ്റ്റാ വില്ലേജ്' ടൈറ്റില്‍ അനൗണ്‍സ്മെന്റ് നടന്നു. ഡബ്ല്യു.എം. മൂവീസിന്റെ ബാനറില്‍ എന്‍.കെ. മുഹമ്മദ് നിര്‍മ്മിച്ച സിനിമ വയനാട് വൈത്തിരി വില്ലേജില്‍ വച്ചു നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ സിനിമയിലെ നായികയായ സണ്ണിലിയോണും മറ്റു നടീനടന്മാരും ടെക്നീഷ്യന്മാരുടെയും സാന്നിധ്യത്തില്‍ നടന്നു. സിനിമയുടെ നിര്‍മ്മാണ നിയന്ത്രണം നിര്‍വഹിച്ചിരിക്കുന്നത് റിയാസ് വയനാട് ആണ്.

കാസര്‍കോഡിന്റെ പശ്ചാത്തലത്തില്‍ പറയുന്ന ഒരു കുടുംബ ചിത്രമാണ് വിസ്റ്റാവില്ലേജ്. അനുശ്രീ, ഡോ.റോണിഡേവിഡ്, ശ്രീകാന്ത് മുരളി, അശോകന്‍, മണിയന്‍പിള്ളരാജു, കിച്ചുടെല്ലസ്, വൃദ്ധിവിശാല്‍, രേണുസൗന്ദര്‍, സ്മിനുസിജു, രമ്യസുരേഷ്, രാജേഷ് ശര്‍മ്മ, വിജിലേഷ്, കോഴിക്കോട് സുധീഷ്, തുടങ്ങിയ മലയാളത്തിലെ 40 ഓളം താരങ്ങള്‍ അണിനിരക്കുന്ന ബഹുഭാഷാ സിനിമ സണ്ണിലിയോണിയുടെ ജീവിത്തിലെ ഏറ്റവും വ്യത്യസ്ഥമായ കഥാപാത്രമായിരിക്കുമെന്ന് അവര്‍ വെളിപ്പെടുത്തി.

വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ മാധ്യമങ്ങളുടെയും വിവിധ ഗസ്റ്റുകളുടെയും തിങ്ങിനിറഞ്ഞ സാന്നിധ്യം സണ്ണിലിയോണിക്ക് തന്റെ മുഴനീള ആദ്യ മലയാള ചലച്ചിത്രത്തിന് തിളക്കമാര്‍ന്ന വരവേല്‍പ്പാണ് ലഭിച്ചത്. ഷൂട്ടിങ് തിരക്കുകള്‍ കാരണം മിക്ക നടീനടന്മാര്‍ക്കും ടെക്നീഷ്യന്മാര്‍ക്കും ചടങ്ങില്‍ സംബന്ധിക്കുവാനായില്ല. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ പ്രൗഢഗംഭീരമായ ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തില്‍ സണ്ണിലിയോണിയും, എന്‍.കെ. മുഹമ്മദും, സംവിധായകന്‍ പാമ്പള്ളിയും, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിയാസ് വയനാടും അശോകനും ഡോ. റോണി ഡേവിഡും ചേര്‍ന്ന് ചടങ്ങുകള്‍ക്ക് തിരികൊളുത്തി. യുമ്ന അജിന്‍ , നിസാര്‍ വയനാട് എന്നിവര്‍ ചേര്‍ന്നൊരുക്കിയ ഗാനസന്ധ്യ ചടങ്ങുകള്‍ക്ക് ഗംഭീരമാക്കി.

രണ്ട് ദേശീയ അവാര്‍ഡ് നേടിയ നിഖില്‍.എസ്. പ്രവീണ്‍ ആണ് സിനിമയുടെ ഛായാഗ്രാഹണം നടത്തിയത്. ലിജോ പോള്‍ (എഡിറ്റര്‍), സതീഷ് രാമചന്ദ്രന്‍ (സംഗീത സംവിധാനം), റോണി റാഫേല്‍ (പശ്ചാത്തല സംഗീതം), റിയാസ് വയനാട്. (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍), റഷീദ് അഹമ്മദ് (മേക്കപ്പ് )താഗ്യു തവനൂര്‍ (കല), മഞ്ചുഷ രാധാകൃഷ്ണന്‍ (വസ്ത്രാലങ്കാരം),ബി.കെ.ഹരിനാരായണന്‍ ബി.ടി. അനില്‍കുമാര്‍, ബിനോയ് കൃഷ്ണന്‍ എന്നിവരാണ് ഗാനരചന നടത്തിയത്. ലബിസണ്‍ ഗോപി (സ്റ്റില്‍സ്), പബ്ലിസിറ്റി ഡിസൈന്‍ (യെല്ലോ ടൂത്ത്) പിക്ടോറിയല്‍ (വി.എഫ്.എക്സ്), വിവേക് വി. വാരിയര്‍ (സിനി വോ-മീഡിയ കോര്‍ഡിനേറ്റര്‍). ഷഹബാസ് അമന്‍, കപില്‍കപിലന്‍, ലക്ഷ്മി, ഹരിചരണ്‍, ചിന്മയി എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്. പി ആര്‍ ഓ എം കെ ഷെജിന്‍.

Pambally
Sunny Leoni Asokan Sunny
Posted By on18 Aug 2025 12:52 PM IST
ratings
Tags:    

Similar News