സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന റണ്‍ മാമാ റണ്‍ ചിതീകരണം ആരംഭിച്ചു
നര്‍മ്മ ഭാവങ്ങളെ അത്യന്തം മികവോടെ അവതരിപ്പിക്കുവാന്‍ കഴിവുള്ള'ഇരുവരും ചേര്‍ന്ന് അരങ്ങുതകര്‍ക്കുന്ന ചിത്രംകൂടിയായിരിക്കും റണ്‍ മാമാ റണ്‍.;
നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമര്‍കഥാപാത്രത്തെ അവതരിപ്പിക്കുന്ന റണ്‍ മാമാ റണ്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബര്‍ പതിനഞ്ച് തിങ്കളാഴ്ച്ച കൊച്ചിയില്‍ ആരംഭിച്ചു. പ്രശസ്ത സംഗീത സംവിധായകന്‍, സ്റ്റീഫന്‍ ദേവസ്സിയുടെ
ഉടമസ്ഥതയിലുള്ള കളമശ്ശേരിയിലെ എസ്.ഡി. സ്‌കെയിപ്‌സ്, ,സ്റ്റുഡിയോയിലായിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്. തികച്ചും ലളിതമായ ചടങ്ങില്‍ നടന്‍ ഇന്ദ്രജിത്ത്, സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. നിധിന്‍ മൈക്കിള്‍ ഫസ്റ്റ് ക്ലാപ്പും നല്‍കി. നേരത്തേ അഭിനേതക്കളും അണിയറ പ്രവര്‍ത്തകരുമായ സംവിധായകന്‍ പ്രശാന്ത് വിജയകുമാര്‍, തിരക്കഥാകൃത്ത് രെജീഷ് മിഥില , കലാസംവിധായകന്‍ ഷംജിത്ത് രവി,
നിര്‍മ്മാതാവ് ഷനാസ് ഹമീദ്, ഇന്ദ്രന്‍സ്, കോട്ടയം നസീര്‍ ബാലു വര്‍ഗീസ്, . ഉണ്ണിരാജ, എന്നിവര്‍ ഭദ്രദീപം തെളിയിച്ചു.
കലാസംവിധായകന്‍ ഷംജിത്ത് രവി ഒരുക്കിയ പടു കൂറ്റന്‍ സെറ്റില്‍ ഇന്ദ്രന്‍സും, ബോളിവുഡ് മോഡലും. നടിയുമായ അജ്ഞലി സിംഗും പങ്കെടുക്കുന്ന ഒരു ഗാനരംഗമാണ്ആദ്യം ചിത്രീകരിക്കപ്പെടുന്നത്. നാലു ദിവസത്തോളം നീണ്ടുനില്‍ക്കുന്നതാണ് ഈ ഗാന രംഗം.ക്വീന്‍ ഐലന്റ് എന്ന സാങ്കല്‍പ്പിക ഗ്രാമത്തിലാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്.
ഈ ഐലന്റില്‍ നിരവധി പ്രശ്‌നങ്ങളളും,അല്‍പ്പം തരികിട പരിപാടികളുമായികഴിയുന്ന എഡിസണ്‍എന്ന യുവാവിന്റെ ജീവിതത്തിലേക്ക് , എഡിസനേക്കാളും വലിയ പ്രശ്‌നങ്ങളുമായി, അനന്തരവന്‍ ഗബ്രിയേല്‍. കൂടി കടന്നു വരുന്നതോടെ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് അത്യന്തം നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. മുഴുനീള ഫണ്‍ ചിത്രമായി അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും, ബാലു വര്‍ഗീസ്സുമാണ് എഡിസണ്‍, ഗബ്രിയേല്‍ എന്നീ കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നു. നര്‍മ്മ ഭാവങ്ങളെ അത്യന്തം മികവോടെ അവതരിപ്പിക്കുവാന്‍ കഴിവുള്ള'ഇരുവരും ചേര്‍ന്ന് അരങ്ങുതകര്‍ക്കുന്ന ചിത്രംകൂടിയായിരിക്കും റണ്‍ മാമാ റണ്‍.
ബാബുരാജ്, ഷമ്മി തിലകന്‍,കോട്ടയം നസീര്‍, ജനാര്‍ദ്ദനന്‍,ഉണ്ണിരാജ, നസീര്‍ സംക്രാന്തി, ബോളിവുഡ് നടന്‍ പങ്കജ്ജാഎന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു..: സ്റ്റോറി ലാബ്മൂവീസിന്റെ ബാനറില്‍ ഷനാസ് ഹമീദ്, പ്രശാന്ത് വിജയകുമാര്‍ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. രെജീഷ് മിഥിലയുടേതാണ് കഥയും, തിരക്കഥയും, സംഭാഷണവും 'സംഗീതം - ഗോപി സുന്ദര്‍ 'ഛായാഗ്രഹണം - കിരണ്‍ കിഷോര്‍. എഡിറ്റിംഗ് -വി. സാജന്‍. കലാ സംവിധാനം - ഷംജിത്ത് രവി. കോസ്റ്റ്യും ഡിസൈന്‍- സൂര്യ ശേഖര്‍. മേക്കപ്പ് - റോണക്‌സ് സേവ്യര്‍. സ്റ്റില്‍സ് - ശ്രീജിത്ത് ചെട്ടിപ്പടി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - നിധിന്‍ മൈക്കിള്‍. അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - അഖില്‍ വി. മാധവ് ' സൗണ്ട് ഡിസൈന്‍ - വിഷ്ണു ഗോവിന്ദ്, കോറിയോഗ്രാഫി ഷോ ബി പോള്‍ രാജ്. പ്രൊഡക്ഷന്‍ മാനേജര്‍ --സുന്നില്‍ .പി.എസ്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് - നസീര്‍ കാരത്തൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - മനോജ് കാരന്തൂര്‍. കൊച്ചിയിലും കൊല്‍ക്കത്തയിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണംപൂര്‍ത്തിയാകും. പിആര്‍ഒ- വാഴൂര്‍ ജോസ്.