''തലവര നിങ്ങളുടെ ഹൃദയം തൊടും, നിരാശപ്പെടുത്തില്ല, ഇതെന്റെ ഉറപ്പ്''; ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി മഹേഷ് നാരായണന്‍

ദയവായി നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിലെത്തി തലവരയോടുള്ള സ്‌നേഹം പങ്കുവയ്ക്കൂ. ഈ സിനിമ നിങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കും നിങ്ങളെ നിരാശപ്പെടുത്തില്ലെന്നുറപ്പാണ്'',;

By :  Bivin
Update: 2025-08-27 09:49 GMT

അര്‍ജുന്‍ അശോകന്‍ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയില്‍ എത്തിയിരിക്കുന്ന 'തലവര' എന്ന ചിത്രം മികച്ച പ്രേക്ഷക - നിരൂപക പ്രശംസ നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. അര്‍ജുന്റെ കരിയറില്‍ തന്നെ ഏറ്റവും മികച്ച കഥാപാത്രം എന്നാണ് സിനിമ കണ്ടശേഷമുള്ള പ്രേക്ഷകരുടെ ഹൃദ്യമായ പ്രതികരണങ്ങള്‍. ഇപ്പോഴിതാ 'തലവര' തിയേറ്ററുകളിലെത്തി തന്നെ കാണണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സിനിമയുടെ നിര്‍മ്മാതാവും ഒട്ടേറെ ശ്രദ്ധേയ സിനിമകളുടെ സംവിധായകനുമായ മഹേഷ് നാരായണന്‍.

''കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയില്‍ നിന്ന് ഞാന്‍ വിട്ടുനില്‍ക്കുകയായിരുന്നു. പക്ഷേ ഇന്ന് ഒരു ഹൃദയസ്പര്‍ശിയായൊരു കാരണവുമായാണ് ഞാന്‍ എത്തിയിരിക്കുന്നത്. ആത്മാവ് കൊടുത്ത് ഏറെ സത്യസന്ധമായി, സ്‌നേഹപൂര്‍വ്വം, ആര്‍ത്ഥമാര്‍ത്ഥതയോടെ ഞങ്ങളൊരുക്കിയിരിക്കുന്ന ചിത്രമാണ് 'തലവര'. ഇത്തരത്തിലുള്ള സിനിമകള്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലോ ടിവിയിലോ എത്തുമ്പോള്‍ കാണാമെന്ന് നിങ്ങള്‍ വിചാരിക്കുമെന്ന് എനിക്ക് തോന്നുന്നു. പക്ഷേ, ഞങ്ങളെപ്പോലുള്ള ഫിലിം മേക്കേഴ്‌സിന് തിയേറ്ററുകളില്‍ നിങ്ങളുടെ സാന്നിധ്യം തരുന്ന സ്‌നേഹം പിന്തുണയും വളരെ വലുതാണ്. ആ സ്‌നേഹം തന്നെയാണ് തിയേറ്ററുകള്‍ക്കപ്പുറം സിനിമയ്ക്ക് ജീവന്‍ നല്‍കുന്നത്. അതിനാല്‍ ദയവായി നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിലെത്തി തലവരയോടുള്ള സ്‌നേഹം പങ്കുവയ്ക്കൂ. ഈ സിനിമ നിങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കും നിങ്ങളെ നിരാശപ്പെടുത്തില്ലെന്നുറപ്പാണ്'', മഹേഷ് നാരായണന്‍ കുറിച്ചിരിക്കുകയാണ്.

ഷെബിന്‍ ബക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മിച്ച് അഖില്‍ അനില്‍കുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയിരിക്കുന്ന 'തലവര'യ്ക്ക് തിയേറ്ററുകള്‍തോറും മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പാലക്കാടിന്റെ പശ്ചാത്തലത്തില്‍ തിയേറ്ററുകളില്‍ എത്തിയിരിക്കുന്ന ചിത്രത്തില്‍ വിറ്റിലിഗോ രോഗാവസ്ഥയുള്ളൊരു യുവാവിന്റെ ജീവിതവും പ്രണയവും സംഘര്‍ഷങ്ങളുമൊക്കെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

അശോകന്‍, ഷൈജു ശ്രീധര്‍, അശ്വത് ലാല്‍, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണന്‍, ദേവദര്‍ശിനി, അമിത് മോഹന്‍ രാജേശ്വരി, സാം മോഹന്‍, മനോജ് മോസസ്, സോഹന്‍ സീനുലാല്‍, മുഹമ്മദ് റാഫി, വിഷ്ണു രെഘു, ശരത് സഭ, ഷെബിന്‍ ബെന്‍സണ്‍, ആതിര മറിയം, വിഷ്ണുദാസ്, ഹരീഷ് കുമാര്‍, സുമ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ ഒരുമിച്ചിരിക്കുന്നത്. അഖില്‍ അനില്‍കുമാറും അപ്പു അസ്ലമും ചേര്‍ന്നാണ് തിരക്കഥ. മനോഹരമായ ദൃശ്യങ്ങള്‍ ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് അനീഷും എഡിറ്റിംഗ് രാഹുല്‍ രാധാകൃഷ്ണനും ഹൃദ്യമായ പാട്ടുകള്‍ ഒരുക്കിയിട്ടുള്ളത് ഇലക്ട്രോണിക് കിളിയുമാണ്.

Akhil Anilkumar
Arjun Asokan, Revathi Sharma
Posted By on27 Aug 2025 3:19 PM IST
ratings
Tags:    

Similar News