കശ്മീരിന്റെ മനോഹര ദ്യശ്യ ശോഭയില്‍ മേജര്‍ രവി ചിത്രം 'പഹല്‍ഗാം - ഓപ്പറേഷന്‍ സിന്ദൂര്‍' ചിത്രീകരണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി
കശ്മീരിലെ പഹല്‍ഗാം, ശ്രീനഗര്‍ എന്നിവിടങ്ങളിലെ പ്രകൃതി മനോഹാരിത പശ്ചാത്തലമാക്കി ഒരുക്കുന്ന സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണമാണ് വിജയകരമായി പൂര്‍ത്തിയായതായി നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.;
ഇന്ത്യയുടെ അഭിമാനമായ ഓപ്പറേഷന്‍ സിന്ദൂര്‍, ഓപ്പറേഷന്‍ മഹാദേവ് എന്നീ ശ്രദ്ധേയ സൈനിക മുന്നേറ്റങ്ങള്‍ മുന്‍നിര്‍ത്തിയുള്ള മേജര്‍ രവി ചിത്രം 'പഹല്‍ഗാം - ഓപ്പ്. സിന്ദൂര്‍ ' ചിത്രീകരണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി.
കശ്മീരിന്റെ മനോഹര ദൃശ്യശോഭയില്‍ 'പഹല്‍ഗാം ഓപ്പ്. സിന്ദൂര്‍' ചിത്രീകരണത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായി. കശ്മീരിലെ പഹല്‍ഗാം, ശ്രീനഗര്‍ എന്നിവിടങ്ങളിലെ പ്രകൃതി മനോഹാരിത പശ്ചാത്തലമാക്കി ഒരുക്കുന്ന സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണമാണ് വിജയകരമായി പൂര്‍ത്തിയായതായി നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. പ്രധാന ഔട്ട്‌ഡോര്‍ രംഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഈ ഘട്ടത്തിലുള്ള ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ നിര്‍ണായക രംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഈ ഷെഡ്യൂള്‍ പൂര്‍ത്തിയായതോടെ, തുടര്‍ഘട്ട ചിത്രീകരണത്തിന് വേണ്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സോഷ്യല്‍ മീഡിയയില്‍ മേജര്‍ രവിയും സിനിമയുടെ നിര്‍മ്മാതാക്കളും ചേര്‍ന്നുള്ള പഹല്‍ഗാമില്‍ നിന്നുള്ള ചിത്രം ഇതിനകം ശ്രദ്ധ നേടിയിരിക്കുകയാണ്. ''പഹല്‍ഗാമില്‍, ഇവിടെയാണ് കഥ തുടങ്ങുന്നത്'' എന്ന് കുറിച്ചുകൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ പൂജ മൂകാംബികാ ക്ഷേത്രത്തില്‍ വെച്ച് അടുത്തിടെയാണ് നടന്നത്. പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് ന്റെ ബാനറില്‍ , നിര്‍മ്മാതാവ് അനൂപ് മോഹന്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്. സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുന്നതായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
ഇന്ത്യയുടെ സ്വന്തം സൈനികരുടെ ദേശസ്‌നേഹം, ത്യാഗം, വികാരം, ആക്ഷന്‍, കരുത്ത് എന്നിവ മുന്‍നിര്‍ത്തിയാണ് അണിയറയില്‍ ചിത്രം ഒരുങ്ങുന്നത്. പാന്‍-ഇന്ത്യ റിലീസ് ആയി ഒരുങ്ങുന്ന ചിത്രം ഇന്ത്യയിലെ പ്രധാന ഒമ്പത് ഭാഷകളിലേക്ക് ഡബ് ചെയ്യാനുള്ള പദ്ധതിയും ടീമിന് ഉണ്ട്. 'കീര്‍ത്തിചക്ര' ഉള്‍പ്പെടെയുള്ള ഒട്ടേറെ ദേശസ്‌നേഹ സിനിമകളിലൂടെ ശ്രദ്ധേയനായ മേജര്‍ രവി തന്റെ അതുല്യമായ യാഥാര്‍ത്ഥ്യബോധവും സിനിമാറ്റിക് കാഴ്ചപ്പാടും 'പഹല്‍ഗാം' മുഖേന വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കാനൊരുങ്ങുകയാണ്.
ഛായാഗ്രഹണം: എസ്. തിരുനാവുക്കരാസു, എഡിറ്റിംഗ്: ഡോണ്‍ മാക്‌സ്, സംഗീതം: ഹര്‍ഷവര്‍ധന്‍ രമേശ്വര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: വിനീഷ് ബംഗ്ലാന്‍, മേക്കപ്പ്: റോണെക്‌സ് സേവ്യര്‍, ആക്ഷന്‍ ഡയറക്ഷന്‍: കേച ഖംഫഖ്ഡീ, സെക്കന്‍ഡ് യൂണിറ്റ് ക്യാമറ: അര്‍ജുന്‍ രവി, പിആര്‍ഒ ആതിര ദില്‍ജിത്ത്.