മലയാള സിനിമയില്‍ ഇതാദ്യം; ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബ്രാഹ്‌മാണ്ഡ ചിത്രം കാട്ടാളന് തുടക്കം

ആന്റണി വര്‍ഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് രജിഷ വിജയനാണ്. മലയാളത്തില്‍ നിന്നുള്ളവരും പാന്‍ ഇന്ത്യന്‍ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്.;

By :  Bivin
Update: 2025-08-23 09:03 GMT

ക്യൂബ്‌സ്എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ 'മാര്‍ക്കോ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വര്‍ഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന, നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'കാട്ടാളന്‍' സിനിമയ്ക്ക് പ്രൗഢ ഗംഭീരമായ തുടക്കം. മലയാളം ഇന്നേവരെ കാണാത്ത ബ്രഹ്‌മാണ്ഡ പൂജ ചടങ്ങോടെയാണ് എറണാകുളം ചാക്കോളാസ് പവലിയനില്‍ വെച്ച് നടന്ന ചടങ്ങില്‍ ചിത്രത്തിന് ആരംഭം കുറിച്ചത്. സിനിമ ലോകത്തെ ശ്രദ്ധേയരും മറ്റ് മഹനീയ വ്യക്തിത്വങ്ങളും സിനിമയിലെ അണിയറ പ്രവര്‍ത്തകരും മാധ്യമ സുഹൃത്തുക്കളുമടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് നിര്‍മ്മാതാവ് ഷരീഫ് മുഹമ്മദും കുടുംബവും അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് സിനിമയ്ക്ക് ഭദ്രദീപം കൊളുത്തിയത്.

മലയാള സിനിമയുടെ യശസ്സ് പതിന്മടങ്ങ് ഉയര്‍ത്തിയ ചടങ്ങില്‍ 'ബാഹുബലി' ഉള്‍പ്പെടെയുള്ള ബ്രഹ്‌മാണ്ഡ സിനിമകളുടെ ഭാഗമായ ചിറയ്ക്കല്‍ കാളിദാസന്‍ എന്ന ഗജകേസരിയാണ് അതിഥികളെ വരവേല്‍ക്കാനായി സദസ്സിന്റെ കവാടത്തില്‍ നിലയുറപ്പിച്ചത്. 'കാട്ടാളന്‍' സിനിമയുടെ ടൈറ്റില്‍ പതിപ്പിച്ച നെറ്റിപ്പട്ടവുമണിഞ്ഞെത്തിയ ആന ഏവരുടേയും ശ്രദ്ധാകേന്ദ്രമായി.സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍, സിദ്ദീഖ്, ജഗദീഷ്, ബോളിവുഡ് താരം കബീര്‍ ദുഹാന്‍ സിങ്, ഐ എം വിജയന്‍, ആന്റണി വര്‍ഗ്ഗീസ് പെപ്പെ, ഡയറക്ടര്‍ ഹനീഫ് അദേനി, രജിഷ വിജയന്‍, ഹനാന്‍ ഷാ, ബേബി ജീന്‍, ഷറഫുദ്ധീന്‍, ഡയറക്ടര്‍ ജിതിന്‍ ലാല്‍, ആന്‍സണ്‍ പോള്‍, സാഗര്‍ സൂര്യ, ഷോണ്‍ റോയ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് തുടങ്ങി നിരവധി താരങ്ങളും അണിയറ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കാനെത്തുകയുണ്ടായി. മലയാള സിനിമയില്‍ തന്നെ ഇതാദ്യമായാണ് ഒരു സിനിമയുടെ പൂജ ചടങ്ങ് ഇത്രയും പ്രൗഢഗംഭീരമായ സദസ്സില്‍ നടക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന 'കാട്ടാളന്‍' സിനിമയുടെ വലിപ്പം വിളിച്ചോതുന്നതായിരുന്നു പൂജ ചടങ്ങ്.

ആന്റണി വര്‍ഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് രജിഷ വിജയനാണ്. മലയാളത്തില്‍ നിന്നുള്ളവരും പാന്‍ ഇന്ത്യന്‍ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്. പാന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍, കബീര്‍ ദുഹാന്‍ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആന്‍സണ്‍ പോള്‍, രാജ് തിരണ്‍ദാസു, ഷോണ്‍ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പര്‍ ബേബി ജീനിനേയും ഹനാന്‍ ഷായേയും കില്‍ താരം പാര്‍ത്ഥ് തീവാരിയേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തില്‍ പെപ്പെ തന്റെ യഥാര്‍ത്ഥ പേരായ 'ആന്റണി വര്‍ഗ്ഗീസ്' എന്ന പേരില്‍ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കണ്‍ക്ലൂഷന്‍, ജവാന്‍, ബാഗി 2, പൊന്നിയന്‍ സെല്‍വന്‍ പാര്‍ട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍ക്ക് ആക്ഷന്‍ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫര്‍ കെച്ച കെംബഡികെ ആണ് ചിത്രത്തില്‍ ആക്ഷനൊരുക്കാനായി എത്തുന്നത്.

പാന്‍ ഇന്ത്യന്‍ ലെവല്‍ ആക്ഷന്‍ ത്രില്ലര്‍ മാസ്സ് ചിത്രത്തില്‍ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകന്‍ അജനീഷ് ലോക്‌നാഥാണ് സംഗീതമൊരുക്കുന്നത്. 'കാന്താര ചാപ്റ്റര്‍ 2'വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്. സിനിമയിലെ സംഭാഷണം ഒരുക്കുന്നത് ഉണ്ണി ആറാണ്. എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് ആണ്. ഐഡന്റ് ലാബ്‌സ് ആണ് ടൈറ്റില്‍ ഗ്രാഫിക്‌സ്. ശ്രദ്ധേയ ഛായാഗ്രാഹകന്‍ രെണദേവാണ് ഡിഒപി. എം.ആര്‍ രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി, പ്രൊഡക്ഷന്‍ ഡിസൈനര്‍: സുനില്‍ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: ഡിപില്‍ ദേവ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍: ജുമാന ഷെരീഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, സൗണ്ട് ഡിസൈനര്‍: കിഷാന്‍, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ്: അമല്‍ സി സദര്‍, കോറിയോഗ്രാഫര്‍: ഷെരീഫ്, വിഎഫ്എക്‌സ്: ത്രീഡിഎസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സിക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

paul george
Antony Peppe, Rajisha Vijayan,
Posted By on23 Aug 2025 2:33 PM IST
ratings
Tags:    

Similar News