വത്സലാ ക്ലബ്ബ് സെപ്റ്റംബര്‍ 26ന്

താരപ്പൊലിമയേക്കാളുപരി കഥക്കനുയോജ്യമായതും ഒപ്പം സമീപകാല മലയാള സിനിമകളിലൂടെ ശ്രദ്ധേയമായവരുമാണ് ഈ ചിത്രത്തിലെ അഭിനേതാക്കള്‍;

By :  Bivin
Update: 2025-09-15 08:26 GMT

ഭാരതക്കുന്നു ഗ്രാമത്തിലെ വിവാഹം മുടക്കികളുടെ കഥ ഫാന്റെസി ഹ്യൂമര്‍ ജോണറില്‍ അവതരിപ്പിക്കുന്ന വത്സലാ ക്ലബ്ബ് എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഈ ചിത്രം സെപ്റ്റംബര്‍ ഇരുപത്തിയാറിന് പ്രദര്‍ശനത്തിനെത്തുന്നു. ഫാല്‍ക്കണ്‍ മൂവീസിന്റെ ബാനറില്‍ ജിനി. എസ്. നിര്‍മ്മിക്കുന്ന ഈ ചിത്രം അനുഷ് മോഹനാണ് സംവിധാനം ചെയ്യുന്നത്. താരപ്പൊലിമയേക്കാളു

പരി കഥക്കനുയോജ്യമായതും ഒപ്പം സമീപകാല മലയാള സിനിമകളിലൂടെ ശ്രദ്ധേയമായവരുമാണ് ഈ ചിത്രത്തിലെ അഭിനേതാക്കള്‍

വിനീത് തട്ടില്‍, അഖില്‍ കവലയൂര്‍ കാര്‍ത്തിക്ക് ശങ്കര്‍, രൂപേഷ് പീതാംബരന്‍, അരിസ്റ്റോ സുരേഷ്,അംബി, വിശാഖ്, ഗൗരി, മല്ലികാസുകുമാരന്‍, ജിബിന്‍ ഗോപിനാഥ്, അനില്‍ രാജ്, അരുണ്‍ സോള്‍, ദീപു കരുണാകരന്‍, പ്രിയാ ശ്രീജിത്ത്, ബിനോജ് കുളത്തൂര്‍, രാഹുല്‍ നായര്‍, ദീപു നാവായിക്കുളം,അനീഷ്, ഷാബു പ്രൗദീന്‍, ഗൗതം.ജി. ശശി, അസീന, റീന, അരുണ്‍ ഭാസ്‌ക്കര്‍,ആമി തിലക്, എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ ഈ ചിത്രത്തിലെ മറ്റൊരു മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

രചന -ഫൈസ് ജമാല്‍ സംഗീതം - ജിനി എസ്. ഛായാഗ്രഹണം - ശൗരിനാഥ്. എഡിറ്റിംഗ് - രാകേഷ് അശോക ' കലാസംവിധാനം - അജയ് ജി. അമ്പലത്തറ . സ്റ്റില്‍സ് - അജി മസ്‌ക്കറ്റ് മേക്കപ്പ് സന്തോഷ് പെണ്‍പകല്‍. കോസ്റ്റ്യും ഡിസൈന്‍ - ബ്യൂസി ബേബി ജോണ്‍. പബ്ലിസിറ്റിഡിസൈന്‍ - ആനന്ദ് രാജേന്ദ്രന്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - അനുരാജ്.ഡി.സി. പ്രൊഡക്ഷന്‍ മാനേജര്‍ - കുര്യന്‍ ജോസഫ്

പ്രാഡക്ഷന്‍ എക്‌സിക്കുട്ടീവ് - ഹരി കാട്ടാക്കട. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -& ലൈന്‍ പ്രൊഡ്യൂസര്‍ - മുരുകന്‍.എസ്. തിരുവനന്തപുരത്തും പരിസരങ്ങളിലു മായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. പിആര്‍ഒ- വാഴൂര്‍ ജോസ്.

Anush Mohan
Vineeth Thattil, Akhil Kavalayoor
Posted By on15 Sept 2025 1:56 PM IST
ratings
Tags:    

Similar News