വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് - സന്ദീപ് പ്രദീപ് ചിത്രം 'കോസ്മിക് സാംസണ്‍'; സംവിധാനം അഭിജിത് ജോസഫ്

ഡിസംബര്‍ എട്ടിന് നടക്കുന്ന പൂജ ചടങ്ങുകളോടെ ആരംഭിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബര്‍ പതിനാലിന് ആരംഭിക്കും. 2026 പകുതിയോടെ ചിത്രം തീയേറ്ററില്‍ എത്തിക്കാനാണ് പ്ലാന്‍ ചെയ്യുന്നത്.;

Update: 2025-12-06 14:04 GMT

വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിക്കുന്ന പത്താമത്തെ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്. 'കോസ്മിക് സാംസണ്‍' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ യുവതാരം സന്ദീപ് പ്രദീപ് ആണ് നായകന്‍. ജോണ്‍ ലൂതര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അഭിജിത് ജോസഫ് ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. സഹരചയിതാവ്- അഭികൃഷ്. മിന്നല്‍ മുരളി ,ആര്‍.ഡി. എക്‌സ്, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, ബാംഗ്‌ളൂര്‍ ഡെയ്‌സ് തുടങ്ങി ഒട്ടനവധി വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാണ കമ്പനി ആണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്‌ളോക്ബസ്റ്റേഴ്‌സ്.

ഡിസംബര്‍ എട്ടിന് നടക്കുന്ന പൂജ ചടങ്ങുകളോടെ ആരംഭിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബര്‍ പതിനാലിന് ആരംഭിക്കും. 2026 പകുതിയോടെ ചിത്രം തീയേറ്ററില്‍ എത്തിക്കാനാണ് പ്ലാന്‍ ചെയ്യുന്നത്. മുകേഷ്, മിയ ജോര്‍ജ്, അല്‍ത്താഫ് സലിം, അല്‍ഫോന്‍സ് പുത്രന്‍, അനുരാജ് ഒ ബി എന്നിവരും ഏതാനും പുതുമുഖങ്ങളുമാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

പടക്കളം, എക്കോ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്കു ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. മിന്നല്‍ മുരളിക്ക് ശേഷം ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ വ്‌ലാഡ് റിംബര്‍ഗ് മലയാളത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. കോ പ്രൊഡ്യൂസര്‍- മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ (ഡി ഗ്രൂപ്പ്), എഡിറ്റര്‍- ചമന്‍ ചാക്കോ, സംഗീതം- സിബി മാത്യു, സൗണ്ട് ഡിസൈന്‍- വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടര്‍), ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അനൂപ് സുന്ദരന്‍, പിആര്‍ഒ - ശബരി

Abhijith Joseph
Sandeep Pradeep, Mukesh, Miya, Althaf Salim
Posted By on6 Dec 2025 7:34 PM IST
ratings
Tags:    

Similar News