സെൻസർ കട്ട് ഏറ്റില്ല ഷൈൻ നിഗം മൂവി ഹാൽ മികച്ച അഭിപ്രായം നേടി മുന്നേറുന്നു.
സെൻസർ ബോർഡ് 16 ലധികം കട്ടുകൾ നിർദ്ദേശിച്ച ഹാൽ മൂവിയ്ക്ക് തിയേറ്ററിൽ മികച്ച അഭിപ്രായം.;
സെൻസർഷിപ്പ് വിവാദങ്ങളിൽ അകപ്പെട്ട ഷെയ്ൻ നിഗം ചിത്രം 'ഹാൽ' മികച്ച പ്രതികാരങ്ങളോടെ മുന്നേറുന്നു. ഷെയ്ൻ നിഗത്തിന്റെ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ് എന്നാണ് പ്രേക്ഷക പ്രതികരണം. സെൻസർ വിവാദങ്ങളൊന്നും തന്നെ ചിത്രത്തെ ബാധിച്ചിട്ടില്ലെന്ന് ആദ്യ ദിന പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. 'കടുംവെട്ട് ഒത്തില്ല, പടം ഹിറ്റ്' എന്ന തലക്കെട്ടോടെ അണിയറപ്രവർത്തകർ പങ്കുവച്ച പോസ്റ്ററും ഇതിനോടകം ശ്രദ്ധേയമാകുന്നുണ്ട്.
സിനിമയിലെ ചില രംഗങ്ങൾ നീക്കം ചെയ്യണമെന്ന നിർദ്ദേശവുമായി സെൻസർ ബോർഡ് എത്തിയതോടെയാണ് ചിത്രം ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നത്. ചിത്രത്തിൽ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഉൾപ്പെടെ ആറിടങ്ങളാണ് ചിത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന് സെൻസർബോർഡ് നിർദ്ദേശിക്കുകയുണ്ടായത്. സെൻസർ ബോർഡിന്‍റെ ഈ നീക്കത്തിനെതിരെ ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു