പ്രൊഡ്യൂസെഴ്സ് അസോസിയേഷന് എതിരെ നരിവേട്ട സിനിമയുടെ സംവിധായകൻ
2024 ൽ പുറത്തിറങങ്ങി മികച്ച അഭിപ്രായം നേടിയ ടോവിനോ തോമസ് ചിത്രമായിരുന്നു നരിവേട്ടാ;
2025-ൽ പുറത്തിറങ്ങി നിർമാതാക്കൾക്ക് ലാഭം നേടിക്കൊടുത്ത സിനിമകളുടെ ലിസ്റ്റിൽ നരിവേട്ട എന്ന ചിത്രത്തെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധവുമായി സംവിധായകൻ അനുരാജ് മനോഹർ. കഴിഞ്ഞദിവസം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്തുവിട്ട ലിസ്റ്റിലാണ് ‘നരിവേട്ട’ ഇടംപിടിക്കാതിരുന്നത്. ഇന്ത്യൻ സിനിമാ കമ്പനി നിർമിച്ച് താൻ സംവിധാനം ചെയ്ത ‘നരിവേട്ട’ ലാഭകരമായ സിനിമയാണെന്നും അക്കൗണ്ട് വിവരങ്ങൾ പുറത്ത് വിടാൻ തയ്യാറാണെന്നും അനുരാജ് സോഷ്യൽ മീഡിയാ പോസ്റ്റിൽ പറഞ്ഞു.ആദ്യം പ്രൊഡ്യൂസ് ചെയ്ത സിനിമ ലാഭകരമാവുകയും അതേ സംവിധായകനെ വച്ച് മറ്റൊരു സിനിമ അവർ പ്ലാൻ ചെയ്യുകയും ചെയ്യുന്നത് സിനിമയിൽ വിരളമായി സംഭവിക്കുന്ന ഒന്നാണ്. അത്തരമൊരു സന്ദർഭത്തിൽ ഞങ്ങൾ അടുത്ത സിനിമയുടെ ആലോചനയിൽ നിൽക്കുന്ന സമയത്താണ് ഇത്തരമൊരു വിധി ഉണ്ടാകുന്നത്. ഓരോ സിനിമയും ഓരോ പോരാട്ടമാണ്. ആരും കൈപിടിച്ച് കയറ്റിയതല്ല. നടന്നു തേഞ്ഞ ചെരുപ്പുകളും വിയർത്തൊട്ടിയ കുപ്പായങ്ങളും സാക്ഷി. അധ്വാനങ്ങളെ കണ്ടില്ലെന്ന് നടിച്ചോളൂ, ചവിട്ടി മെതിക്കരുത് എന്നും അനുരാജ് കുറിച്ചു.ഇന്ത്യൻ സിനിമ കമ്പനി പ്രൊഡ്യൂസ് ചെയ്ത് ഞാൻ സംവിധാനം ചെയ്ത നരിവേട്ട ലാഭകരമായ സിനിമയാണ്. അക്കൗണ്ട് വിവരങ്ങൾ പുറത്ത് വിടാൻ ഞങ്ങൾ തയ്യാറുമാണ്. ആദ്യം പ്രൊഡ്യൂസ് ചെയ്ത സിനിമ ലാഭകരമാവുകയും അതേ സംവിധായകനെ വച്ച് മറ്റൊരു സിനിമ അവർ പ്ലാൻ ചെയ്യുകയും ചെയ്യുന്നത് സിനിമയിൽ വിരളമായി സംഭിക്കുന്ന ഒന്നാണ്. അത്തരമൊരു സന്ദർഭത്തില് ഞങ്ങൾ അടുത്ത സിനിമയുടെ ആലോചനയിൽ നിൽക്കുന്ന സമയത്താണ് ഇത്തരമൊരു വിധി ഉണ്ടാകുന്നത്.