മമ്മൂട്ടിയുടെ കരിക്കാമുറി ഷണ്മുഖൻ വീണ്ടും വരുന്നു

2004 ൽ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് ബ്ലാക്ക്.കൊച്ചിയിലെ ഗുണ്ടകളുടെ കഥ പറയുന്ന ചിത്രത്തിൽ കാരിക്കാമുറി ഷണ്മുഖൻ എന്ന ഗുണ്ട ആയിട്ടായിരുന്നു മമ്മൂട്ടി എത്തിയത്;

Update: 2025-12-27 15:50 GMT

൨൦൦൪ ൽ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ബ്ലാക്ക്.ചിത്രത്തിലെ കാരിക്കാമുറി ഷണ്മുഖാൻ എന്ന ഗുണ്ട പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. എന്നാൽ ചിത്രം വലിയ പരാജയം ആയിരുന്നു.ചിത്രത്തിൽ ലാൽ ,റഹ്മാൻ എന്നിവർ ആയിരുന്നു മറ്റു പ്രധാന താരങ്ങൾ.അമ്പലക്കര തെച്ചിക്കാവിലെ പൂരം എന്ന ഗാനം ശ്രെദ്ധയാമായിരുന്നു.ഇപ്പോഴിതാ  ഗ്യാംഗ്സ്റ്ററായ കാരിക്കാമുറി ഷൺമുഖന്റെ വേഷത്തിൽ മമ്മൂട്ടി വീണ്ടും വരുന്നു. രഞ്ജിത്ത്  തന്നെ  രചനയും സംവിധാനവും നിർവഹിച്ച ബ്ലാക്ക് എന്ന ചിത്രത്തിലെ ഈ ഐക്കോണിക്ക് കഥാപാത്രത്തിൽ മമ്മൂട്ടി വീണ്ടുമെത്തുന്നത് രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ്. നിലവിൽ എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ പ്രകാശ് വർമ്മയും ഒരു കൂട്ടം പുതുമുഖങ്ങളുമാണ് പ്രധാന വേഷം അവതരിപ്പിക്കുന്നത്. അഭിരാമി , ജോയ് മാത്യു, ഭീമൻ രഘു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ . സത്യം സിനിമാസിന്റെ ബാനറിൽ പ്രേമചന്ദ്രൻ എ.ജിയും വർണ ചിത്ര ബിഗ് സ്ക്രീനിന്റെ ബാനറിൽ മഹാ സുബൈറും ചേർന്നാണ് നിർമ്മാണം. രചന നിർവ്വഹിക്കുന്നത് ഉദയകൃഷ്ണയാണ്. ഇതാദ്യമായാണ് രഞ്ജിത്തും ഉദയകൃഷ്ണയും ഒരുമിക്കുന്നത്. പ്രശാന്ത് രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. കാരിക്കാമുറി ഷൺമുഖനാകാൻ ജനുവരിയിൽ മമ്മൂട്ടി ക്യാമറയുടെ മുൻപിൽ എത്തും.ഇക്കുറി കാരിക്കാമുറി ഷൺമുഖൻ അതിഥി വേഷത്തിൽ ആണ് എത്തുന്നത്. അതേസമയം മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്ന ചത്താ പച്ച ജനുവരി 22ന് റിലീസ് ചെയ്യും.

രഞ്ജിത്ത്
മമ്മൂട്ടി
Posted By on27 Dec 2025 9:20 PM IST
ratings

Similar News