മമ്മൂട്ടി ഖാലിദ് റഹ്മാൻ ചിത്രത്തിൽ ആസിഫ് അലിയും
വരുന്നത് വമ്പൻ മാസ്സ് ആക്ഷൻ ചിത്രമെന്ന് റിപ്പോർട്ട്;
മമ്മൂട്ടി ഖാലിദ് റഹ്മാൻ ചിത്രത്തിൽ പ്രധാന വേഷത്തിൽ ആസിഫ് അലിയും എത്തുന്നു എന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ അനൗൺസ്മെന്റ് നടന്നത്. മാർക്കോ എന്ന പാൻ ഇന്ത്യൻ ഹിറ്റ് ചിത്രത്തിനു ശേഷം ക്യുബ്സ് എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ഇപ്പോൾ ആന്റണി വർഗീസ് പെപ്പയെ നായകനാക്കി മറ്റൊരു ആക്ഷൻ ചിത്രം ഷൂട്ട് ചെയ്തു കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ മറ്റു വിവരങ്ങൾ പുറത്തു വന്നിട്ടില്ല. ആലപ്പുഴ ജിംഖാനയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ ചെയ്യുന്ന ചിത്രമായിരിക്കും ഇത്.ഇതിനു മുൻപ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ട എന്ന ചിത്രത്തിൽ മമ്മൂട്ടി ആയിരുന്നു നായകൻ. ചിത്രത്തിന് മികച്ച അഭിപ്രായം കിട്ടിയിരുന്നു. എന്നാൽ വരാൻ പോകുന്ന ചിത്രം ഒരു മാസ്സ് ആക്ഷൻ മസാല ആകും എന്നാണ് റിപ്പോർട്ട്