അഖിൽ സത്യൻ സംവിധാനം ചെയ്ത സർവ്വം മായ മികച്ച അഭിപ്രായം നേടി വിജയപ്രദർശനം തുടരുകയാണ്. ചിത്രത്തിൽ നിവിൻ പോളിക്കും അജു വർഗീസിനുമൊപ്പം കയ്യടി നേടുകയാണ് നടി റിയ ഷിബു. ഡെലൂലു എന്ന ക്യൂട്ട് കഥാപാത്രമായാണ് ചിത്രത്തിൽ റിയ എത്തിയത്. നിവിന്റെയും റിയ ഷിബുവിന്റെയും കെമിസ്ട്രിയും പ്രകടനവുമൊക്കെ ഏറെ പ്രശംസകൾ വാരിക്കൂട്ടുകയാണ്.ഇത്രയധികം രസകരമായി ഈ കഥാപാത്രം ചെയ്ത റിയ ആരാണെന്ന് തിരയുകയാണ് സോഷ്യല്‍ മീഡിയ. പ്രശസ്ത നിർമ്മാതാവ് ഷിബു തമീൻസിന്റെ (എബിസിഡി, പുലി തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവ്) മകളാണ് 20 വയസ്സുകാരിയായ റിയ.അഭിനേത്രി എന്നതിലുപരി നിർമാതാവും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ കൂടിയുമാണ് റിയ. എച്ച്ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ തഗ്‌സ്, മുറ, വീര ധീര സൂരൻ തുടങ്ങിയ ചിത്രങ്ങളും റിയ നിർമിച്ചിട്ടുണ്ട്.2024 ൽ പുറത്തിറങ്ങിയ കപ്പ് എന്ന ചിത്രത്തിലൂടെയാണ് റിയ അഭിനയത്തിലേക്ക് ചുവടുവയ്ക്കുന്നത്.