ഇത് കാണേണ്ട സിനിമ തന്നെ.മനോരമ മാക്സിൽ ഓ ടി ടി റിലീസ് ചെയ്ത് മണികണ്ഠൻ ആചാരിയുടെ രണ്ടാം മുഖം

Update: 2026-01-17 10:51 GMT

യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്‍റെയും ബാനറില്‍ കെ ടി രാജീവും കെ ശ്രീവര്‍മ്മയും സംയുക്തമായി നിര്‍മ്മിച്ച ചിത്രമാണ് രണ്ടാംമുഖം. ചിത്രമിപ്പോൾ മനോരമ മാക്സിലൂടെ ഓ ടി ടി  റിലീസ് ചെയ്തിട്ടുണ്ട്. കൃഷ്ണജിത്ത് എസ് വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് അജയ് പി പോളാണ്. .മറീന മൈക്കിളും അഞ്ജലി നായരുമാണ് ചിത്രത്തിലെ മ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ചിത്രത്തിൽ കമ്മട്ടപാടംഫെയിംമണികണ്ഠൻ ആചരിയുംശ്രെദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഏറെ സാമൂഹ്യപ്രസക്തിയുള്ള പ്രമേയമാണ് സിനിമ ചര്‍ച്ച ചെയ്യുന്നതെന്ന്. കുട്ടികളുടെ നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളും,പീഡനങ്ങളും സിനിമ ചർച്ച ചെയ്യുന്നുണ്ട്.വിവാഹ ശേഷം നടക്കുന്ന അവിഹിത ബന്ധങ്ങളും പ്രണയങ്ങളുമെല്ലാം ചെന്ന് അവസാനിക്കുന്ന ദുരിതങ്ങൾ സിനിമയുടെ ഭാഗമാണ്. 


കൃഷ്ണജിത്ത്
മണികണ്ഠൻ ആചാരി, മെറീന മൈക്കിൾ
Posted By on17 Jan 2026 4:21 PM IST
ratings

Similar News