താടി എടുത്ത് മീശ പിരിച്ചു പോലീസ് യുണിഫോമിൽ മോഹൻലാൽ
തുടരും എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹൻ ലാൽ പോലീസ് വേഷത്തിൽ എത്തുന്നത്
മലയാള സിനിമയിലെ വൻ വിജയമായ തുടരും എന്ന ചിത്രത്തിനു ശേഷം മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും ഒന്നിക്കുന്ന L-366ന്റെ പോസ്റ്റർ പുറത്ത്. മോഹൻലാൽ ആണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. മീശപിരിച്ച് കയ്യിൽ പോലീസ് ഷൂസുമായി നിൽക്കുന്ന ലാലിനെയാണ് പോസ്റ്ററിൽ കാണാനാകുന്നത്.നേരത്തെ, താടിയെടുത്ത് മീശ പിരിച്ച് നിൽക്കുന്ന മോഹൻലാലിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. #L366 എന്ന ഹാഷ്ടാഗോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി എത്തുന്ന മോഹൻലാൽ ചിത്രവും L366 ആണ്.തിരക്കഥ ഒരുക്കുന്നത് രതീഷ് രവി ആണ്. തുടരും ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം -ജേക്‌സ് ബിജോയ്, സഹസംവിധാനം -ബിനു പപ്പു, എഡിറ്റിംഗ് -വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ -വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ടർ -ഗോകുൽദാസ്, കോസ്റ്റ്യൂം -മഷാർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ -സുധർമൻ, രചന -രതീഷ് രവി, മേക്കപ്പ് -റോണെക്‌സ് സേവിയർ.