പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രമാക്കി ടിനു പാപ്പച്ചൻ ഒരുക്കുന്ന ആക്ഷൻ ചിത്രം കൊല്ലം കോട്ട കമ്പനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു
സ്വാതന്ത്ര്യം അർദ്ധ രാത്രിയിൽ, അജ ഗജാന്തരം ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കൊല്ലം കോട്ട കമ്പനി
സ്വാതന്ത്ര്യം അർദ്ധ രാത്രിയിൽ, അജ ഗജാന്തരം, ചാവേർ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു.കൊല്ലം കോട്ട കമ്പനി എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ നാല് പുതുമുഖങ്ങൾ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. കൂടാതെ നടൻ സജിൻ ഗോപുവും മറ്റൊരു മുഖ്യ വേഷത്തിൽ ചിത്രത്തിലുണ്ട്.ആക്ഷന് കൂടുതൽ പ്രാധാന്യം നൽകുന്ന ഒരു പുതുമുക താര ചിത്രം കൂടിയാണ് കൊല്ലം കോട്ട കമ്പനി.അരുൺ നാരായണൻ, അഞ്ജന ഫിലിപ്പ്, ബിനു എസ്.ഡി., ടിനു പാപ്പച്ചൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സംഗീതം ഒരുക്കുന്നത് ജസ്റ്റിൻ വർഗീസാണ്. ആർ. അരവിന്ദനും സുജിത്ത് സുന്ദരനും ചേർന്ന് സിനിമയുടെ തിരക്കഥ ഒരുക്കിയപ്പോൾ റാഹിലാണ് ക്യാമറ ചലിപ്പിച്ചത്.ചിത്രം അടുത്ത മാസം തിയേറ്ററിൽ എത്തുമെന്നാണ് റിപ്പോർട്ട്.
ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർ- അച്ചു ബേബി ജോൺ, എഡിറ്റർ - ദീപു ജോസഫ്, ആർട്ട് ഡയറക്ടർ - അജയ് മങ്ങാട്, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, ആക്ഷൻ കലൈ കിംഗ്സ്റ്റൺ, കോസ്റ്റ്യൂം ഡിസൈനർ- ആഷിഷ് നമ്പ്യാർ, മേക്കപ്പ് - റോണക്സ് സേവ്യർ, ലിറിക്സ് - വിനായക് ശശികുമാ