നടി ഖുഷ്ബുവിന്റെ മകൾ അവന്തിക മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിക്കുന്നു

Update: 2026-02-14 13:31 GMT

തെന്നിന്ത്യയിലെ സൂപ്പർ താരം ഖുഷ്ബുവിന്‍റെയും സംവിധായകൻ സുന്ദർ സിയുടെയും മകൾ അവന്തിക സുന്ദർ മലയാള സിനിമയിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നു. ആരംഭം എന്ന് പേരു നൽകിയിരിക്കുന്ന ചിത്രത്തിന്‍റെ പൂജ തൃശൂർ ചാവക്കാട് വെച്ചു നടന്നു. പൂജയുടെ ചിത്രങ്ങൽ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടി.

സുജേഷ് ആനി ഈപ്പൻ സംവിധാനം ചെയ്യുന്ന ആരംഭം നിർമിക്കുന്നത് സ്റ്റുഡിയോ ബെല്ലാറൂഹാണ്. ആരതി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അവന്തിക എത്തുന്നത്. അവന്തികക്ക് പുറമെ സരിത, അൽത്താഫ് സലീം, ഇന്ദ്രൻസ്, വിജയരാഘവൻ, കൃഷ്ണ ശങ്കർ, കലാഭവൻ ഷാജോൺ, സുനിൽ സുഗത, വിജി വെങ്കടേഷ്, നോബി മാർക്കോസ്, രാജേഷ് ശർമ്മ, രമേഷ് കോട്ടയം, സൗമ്യ ഭാഗ്യം പിള്ള, സ്ഫടികം ജോർജ്ജ്, ശെന്തിൽ കൃഷ്ണ, ഷിൻസ്, തഴവ സഹദേവൻ, പ്രിയങ്ക, ഷൈനി സാറ, ഉണ്ണി രാജ, കുമാർ സേതു, ഷോബി തിലകൻ, സജിമോൻ, ലിഷോയ്, ഷാനവാസ്, മൂന്നാർ രമേഷ്, ജിനു കോട്ടയം, രഞ്ജൻ ദേവ്, ആ‍ർദ്ര മോഹൻ, അർണവ്, ഹരി നമ്പൂതിരി തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

Similar News