2016 ൽ ഒപ്പിട്ട സിനിമ 2026 ആയിട്ടും വൈകിപ്പിക്കുന്നു. നടൻ ധനുഷിനോട് 20 കോടി നഷ്ട പരിഹാരം ആവശ്യപ്പെട്ട് നിർമ്മാതാക്കൾ
2016ൽ ഒപ്പിട്ട ഒരു പ്രോജക്റ്റ് വൈകിപ്പിച്ചുവെന്നാരോപിച്ച് ധനുഷിനെതിരെ തേനന്തൽ ഫിലിംസെന്ന പ്രൊഡക്ഷൻ ഹൗസ് വക്കീൽ നോട്ടീസ് അയച്ചു
തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ ധനുഷിനെതിരെ നിർമാതാക്കൾ നൽകിയ പരാതിയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയാകുന്നത്. 2016ൽ ഒപ്പിട്ട ഒരു പ്രോജക്റ്റ് വൈകിപ്പിച്ചുവെന്നാരോപിച്ച് ധനുഷിനെതിരെ തേനന്തൽ ഫിലിംസെന്ന പ്രൊഡക്ഷൻ ഹൗസ് വക്കീൽ നോട്ടീസ് അയച്ചു. 10 വർഷം മുന്നേ കരാർ ഒപ്പിട്ട പടത്തിൽ ഇതുവരെ താരം അഭിനയിച്ചിട്ടില്ല. സിനിമ വൈകുന്നതിൽ നടനോട് 20 കോടി ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് സിനിമയുടെ നിർമാതാക്കൾ.'നാൻ രുദ്രൻ' എന്ന സിനിമയുടെ കാരാറാണ് നടൻ ലംഘിച്ചത്. 2016ൽ ധനുഷുമായി സിനിമ ചെയ്യാം എന്ന കരാറിൽ നിർമാതാക്കൾ താരത്തെ സമീപിക്കുകയായിരുന്നു. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിങ് ഇതുവരെ ആരംഭിച്ചില്ല. ധനുഷ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്നതും. സിനിമ വൈകിയതോടെ പിന്നീട് സംവിധായകനെ മാറ്റാൻ നിർമാണക്കമ്പനി തീരുമാനിച്ചു. എന്നാൽ തിരക്കഥ കൈമാറാൻ ധനുഷ് തയ്യാറായില്ല. പിന്നീട് ധനുഷ് തിരക്കഥ പൂർത്തിയാക്കാത്തതിനാലും, ചിത്രം പൂർത്തിയാക്കാതെ മറ്റ് പ്രോജക്ടുകളിലേക്ക് ഡേറ്റ് തിരിച്ചുവിട്ടതിനാലും ചിത്രം പാതിവഴിയിൽ മുടങ്ങിയതായി പ്രൊഡക്ഷൻ ഹൗസ് ആരോപിക്കുന്നു.2016ൽ ധനുഷ് ഈ സിനിമക്ക് കരാർ ഒപ്പിടുകയും എന്നാൽ ചിത്രത്തിന് ഡേറ്റ് നൽകാതെ മറ്റ് സിനിമകളിൽ അഭിനയിച്ചുവെന്നും പരാതിയിൽ പറയുന്നു. സിനിമ നീണ്ടുപോകുന്നത് നിർമാതാക്കൾക്ക് നഷ്ടം ഉണ്ടാക്കിയെന്നും ധനുഷ് ഇതിൽ മറുപടി നൽകിയില്ലെങ്കിൽ 20 കോടി നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും കേസുമായി മുന്നോട്ട് പോകുമെന്നുമാണ് നിർമാതാക്കൾ പറയുന്നത്