ദുരന്ധറിൽ അക്ഷയ് ഖാന്നയ്ക് പകരം ആദ്യം തീരുമാനിച്ചത് തെലുഗു സൂപ്പർ താരം നാഗാർജുനെ എന്ന് സോഷ്യൽ മീഡിയ

. ഒ.ടി.ടി പ്ലാറ്റ് ഫോമുകളിൽ ഇന്ത്യൻ സിനിമകൾക്ക് ലഭിക്കുന്ന ആഗോള സ്വീകാര്യതയുടെ ഏറ്റവും പുതിയ ഉദാഹരണമായി ‘ധുരന്ധർ’ മാറിയിരിക്കുകയാണ്

Update: 2026-02-16 11:17 GMT

ബോളിവുഡിൽ ചരിത്രം സൃഷ്ടിച്ച് റെക്കോഡ് കലക്ഷൻ നേടിയ ചിത്രമാണ് ആദിത്യ ധറിന്റെ ധുരന്ധർ. ചിത്രത്തിനോടൊപ്പം തന്നെ ആരാധകർ ആഘോഷമാക്കിയതാണ് അക്ഷയ് ഖന്നയുടെ തിരിച്ചുവരവ്. ചിത്രത്തിൽ വില്ലൻ കഥാപാത്രമായ റഹ്മാൻ ദകയത്തായാണ് അക്ഷയ് ഖന്ന എത്തുന്നത്. ആ കഥാപാത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയത്. ചിത്രം പുറത്തിറങ്ങിയ ഉടൻ തന്നെ അക്ഷയ് ഖന്ന ഇന്റർനെറ്റിൽ സെൻസേഷനായിമാറി. നായകനെ സൈഡിലാക്കി വില്ലർ സ്റ്റാറായി എന്ന കമന്‍റായിരുന്നു ആരാധകർ പറഞ്ഞത്.അക്ഷയ്ക്ക് മുമ്പ് റഹ്മാൻ ദകയ്ത്തിന്റെ വേഷം നാഗാർജുനക്ക് വാഗ്ദാനം ചെയ്തതായും താരം ചിത്രം നിരസിച്ചതായായിരുന്നു കിംവദന്തികൾ ഉയർന്നിരുന്നു. എന്നാൽ അടുത്തിടെ നൽകിയ അഭിമുഖത്തിൽ യാഥാർഥ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

'അങ്ങനെ ഒരു സംഭവേ ഇല്ല. എനിക്ക് ആരും ആ വേഷം വാഗ്ദാനം ചെയ്തിട്ടില്ല. പക്ഷേ ആ വേഷം എനിക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആ​ഗ്രഹിച്ചു. ധുരന്ധർ ഒരു മികച്ച ചിത്രമാണ്. ആദിത്യ ധറിന്‍റെ സംവിധാനം അതിശയിപ്പിച്ചു. അദ്ദേഹത്തിന്‍റെ മുൻ ചിത്രം 'ഉറി'യും എനിക്കിഷ്ടമായിരുന്നു. ചിത്രത്തിലെ എല്ലാവരുടെയും അഭിനയം മികച്ചതാണ്. പ്രത്യേകിച്ച് അക്ഷയ് ഖന്നയുടെ പ്രകടനം ഗംഭീരമായിരുന്നു. ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ്. അവർക്ക് മറ്റൊരു ബ്ലോക്ക്ബസ്റ്റർ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു' -നാഗാർജുന പറഞ്ഞു. പ്രേക്ഷകർ ഇപ്പോൾ അന്താരാഷ്ട്ര നിലവാരത്തിലുള്ള കഥ പറച്ചിൽ രീതിയാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമായിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.നിലവിൽ നാഗാർജുന തന്‍റെ 100-ാമത്തെ ചിത്രത്തിന്‍റെ ചിത്രീകരണത്തിലാണ്. ‘ധുരന്ധർ: ദി റിവഞ്ച്’ എന്ന രണ്ടാം ഭാഗം 2026 മാർച്ച് 19ന് തിയറ്ററുകളിൽ എത്തുമെന്നാണ് വിവരം. ചിത്രത്തിന്‍റെ രണ്ടാംഭാഗത്തിന്‍റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഒ.ടി.ടി പ്ലാറ്റ് ഫോമുകളിൽ ഇന്ത്യൻ സിനിമകൾക്ക് ലഭിക്കുന്ന ആഗോള സ്വീകാര്യതയുടെ ഏറ്റവും പുതിയ ഉദാഹരണമായി ‘ധുരന്ധർ’ മാറിയിരിക്കുകയാണ്.

Similar News