മലയാളചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ 2026 ലെ കുടുംബ സംഗമം കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവ്വഹിച്ചു

ദാദാ സഹേബ് ഫാൽക്കെ അവാർഡ് ജേതാവായ മോഹൻ ലാലിനെയും, പദ്മഭൂഷൻ ജേതാവ് മമ്മൂട്ടിയേയും അമ്മ കുടുംബ സംഗമത്തിൽ ആദരിച്ചു

Update: 2026-02-16 07:34 GMT

കൊച്ചി : മലയാളചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ 2026 ലെ കുടുംബ സംഗമം കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് കേന്ദ്രമന്ത്രി

സുരേഷ് ഗോപി നിർവ്വഹിച്ചു.

ചടങ്ങിൽ അമ്മ പ്രസിഡന്റ്‌ ശ്വേത മേനോൻ അധ്യക്ഷ ആയിരുന്നു. ജനറൽ സെക്രട്ടറി കുക്കൂ പരമേശ്വരൻ സ്വാഗതം ആശംസിച്ചു. മോഹൻലാൽ അമ്മയുടെ പുതിയ ഭാരവാഹികളെ അനുമോദിച്ച് സംസാരിച്ചു.മലയാള സിനിമയിലെ

മുതിർന്ന അഭിനേതാവ് ടി ജി രവിയെ ഓണററി മെമ്പർഷിപ്പ് നൽകി ആദരിച്ചു.

ദാദാ സഹേബ് ഫാൽക്കെ അവാർഡ് ജേതാവായ മോഹൻ ലാലിനെയും, പദ്മഭൂഷൻ ജേതാവ് മമ്മൂട്ടിയേയും അമ്മ കുടുംബ സംഗമത്തിൽ ആദരിച്ചു.

സ്പോർട്സ്, പാചക മത്സരം,തുടങ്ങി വിവിധയിനം കലാപരിപാടികളും അമ്മയുടെ കുടുംബ സംഗമത്തിൽ അരങ്ങേറി

Similar News