ഞങ്ങൾ കേരളത്തിന് എതിരല്ല. കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്... ആ സംസ്ഥാനത്തു നിന്നും ഈ തിന്മ എത്രയും വേഗം തുടച്ചുനീക്കപ്പെടണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് കേരള സ്റ്റോറി സംവിധായകൻ
ഈ സിനിമയിൽ ഞങ്ങൾ തെറ്റായെന്തെങ്കിലും കാണിച്ചിട്ടുണ്ടെങ്കിൽ, ഞാൻ ഫിലിം മേക്കിംഗ് ഉപേക്ഷിക്കും." എഎൻഐയോട് സംസാരിക്കവെ കാമാഖ്യാ നാരായൺ സിംഗ് പറഞ്ഞു
ഫെബ്രുവരി 27-ന് പുറത്തിറങ്ങാനിരിക്കുന്ന 'ദി കേരള സ്റ്റോറി 2', തിയേറ്ററുകളിൽ എത്തുന്നതിന് മുൻപേ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലറിന് പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുടെ പ്രമേയവും ഉള്ളടക്കവും വീണ്ടും നിർമ്മാതാക്കളെ വിവാദത്തിന്റെ നിഴലിലാക്കിയിരിക്കുകയാണ്.ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ കാമാഖ്യാ നാരായൺ സിംഗ് തനിക്കെതിരെയുള്ള വിമർശനങ്ങളെ അഭിമുഖീകരിച്ചു കൊണ്ട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
മതപരിവർത്തനം, നിർബന്ധിത മതപരിവർത്തനം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമ കേരളം, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്. ചർച്ചകൾ മുറുകുന്നതിനിടയിൽ, സിനിമ മുന്നോട്ടുവയ്ക്കുന്ന പ്രമേയത്തിന്റെ ഗവേഷണത്തിലും സത്യസന്ധതയിലും തനിക്കുള്ള പ്രതിബദ്ധത ഊന്നിപ്പറയുകയാണ് കാമാഖ്യാ നാരായൺ സിംഗ്.
ഞാൻ ഒരു ഡോക്യുമെന്ററി സംവിധായകനാണ്. സാമൂഹിക തിന്മകളെയും പ്രശ്നങ്ങളെയും അഭിസംബോധന ചെയ്യുന്ന, ചോദ്യങ്ങൾ ചോദിക്കുന്ന, ചിന്തിപ്പിക്കുന്ന സിനിമകളും ഡോക്യുമെന്ററികളുമാണ് ഞാൻ എപ്പോഴും നിർമ്മിച്ചിട്ടുള്ളത്. അതുകൊണ്ടാണ് ഏതൊരു സിനിമയോ ഡോക്യുമെന്ററിയോ പുറത്തിറക്കുന്നതിന് മുൻപ് ആ വിഷയത്തെക്കുറിച്ച് ആഴത്തിലുള്ള ഗവേഷണം ഞാൻ നടത്തുന്നത്. പൂർണ്ണമായ സത്യസന്ധതയോടെയാണ് ഞാൻ ഈ ജോലി ചെയ്തിരിക്കുന്നത്, എന്നെ വിശ്വസിക്കൂ. ഈ സിനിമയിൽ ഞങ്ങൾ തെറ്റായെന്തെങ്കിലും കാണിച്ചിട്ടുണ്ടെങ്കിൽ, ഞാൻ ഫിലിം മേക്കിംഗ് ഉപേക്ഷിക്കും." എഎൻഐയോട് സംസാരിക്കവെ കാമാഖ്യാ നാരായൺ സിംഗ് പറഞ്ഞു.വിവാദങ്ങൾക്കിടയിൽ ചിത്രത്തിന്റെ നിർമ്മാതാവ് വിപുൽ ഷായും വിവാദങ്ങളെ പ്രതിരോധിച്ചുകൊണ്ട് രംഗത്തെത്തി. ഈ സിനിമ കേരളം എന്ന സംസ്ഥാനത്തെ ലക്ഷ്യം വെച്ചുള്ളതല്ലെന്ന് വിപുൽ ഷാ വ്യക്തമാക്കി. "ഞങ്ങൾ കേരളത്തിന് എതിരല്ല. കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്... ആ സംസ്ഥാനത്തു നിന്നും ഈ തിന്മ എത്രയും വേഗം തുടച്ചുനീക്കപ്പെടണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്," വിപുൽ ഷാ പറഞ്ഞു.സിനിമയുടെ ആദ്യ ഭാഗത്തിന് നേരെയുണ്ടായ വിമർശനങ്ങളെയും വിപുൽ ഷാ പരാമർശിച്ചു. മുൻപ് സൂചിപ്പിച്ച '32,000' എന്ന കണക്കിനെ ചിലർ ചോദ്യം ചെയ്തിരുന്നു. ഇതിന് മറുപടിയായി തങ്ങൾ ആശ്രയിച്ച പേരുകളും കണക്കുകളും വിശദീകരിക്കുന്ന വീഡിയോ യൂട്യൂബിൽ പുറത്തിറക്കിയിട്ടുണ്ടെന്ന് വിപുൽ ഷാ പറഞ്ഞു. "ഗവൺമെന്റിന്റെ പക്കൽ ഞങ്ങളേക്കാൾ കൂടുതൽ കണക്കുകൾ ഉണ്ടായിരിക്കാം, എന്നാൽ സിനിമ പുറത്തിറങ്ങിയതിന് ശേഷം ഇതുവരെ കർശനമായ നടപടികളൊന്നും എടുത്തതായി കേട്ടിട്ടില്ല," വിപുൽ ഷാ കൂട്ടിച്ചേർത്തു