. ജാഫര്‍ ഇടുക്കിയെ ടൈറ്റില്‍ കഥാപാത്രമാക്കി അജയ് ഷാജി രചനയും സംവിധാനവും നിര്‍വ്വഹിച്ച അമോസ് അലക്സാണ്ടര്‍ Ott റിലീസ് ചെയ്തു

നെക്സ്റ്റിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ക്രൈം ത്രില്ലർ ​ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇത്

Update: 2026-02-24 14:06 GMT

മലയാളത്തില്‍ നിന്ന് മറ്റൊരു ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയില്‍. ജാഫര്‍ ഇടുക്കിയെ ടൈറ്റില്‍ കഥാപാത്രമാക്കി അജയ് ഷാജി രചനയും സംവിധാനവും നിര്‍വ്വഹിച്ച അമോസ് അലക്സാണ്ടര്‍ എന്ന ചിത്രമാണ് ഒടിടിയില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. മൂന്ന് മാസങ്ങള്‍ക്ക് ഇപ്പുറമാണ് ഒടിടി റിലീസ്. സണ്‍ നെക്സ്റ്റിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ക്രൈം ത്രില്ലർ ​ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇത്. മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കൽ ആണ് നിര്‍മ്മാണം.ഒരു മാധ്യമ പ്രവർത്തകനായാണ് അജു വർഗീസ് ഈ ചിത്രത്തിൽ എത്തുന്നത്. മാധ്യമപ്രവർത്തനത്തിനിടയിലാണ് ആമോസ് അലക്‌സാണ്ടറെ ഇയാൾ കണ്ടു മുട്ടുന്നത്. പിന്നീടുണ്ടാവുന്ന അവിചാരിത സംഭവങ്ങളിലൂടെയാണ് ചിത്രം കഥ പറയുന്നത്. ആമോസ് അലക്സാണ്ടർ എന്ന അതിശക്തവും അസാധാരണവുമായ കഥാപാത്രത്തെയാണ് ജാഫർ ഇടുക്കി അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ നായികയായെത്തുന്നത് പ്രശസ്ത മോഡലും സ്റ്റേജ് ആർട്ടിസ്റ്റുമായ താര അമല ജോസഫ് ആണ്. മാധ്യമപ്രവർത്തകയായാണ് നായികയും ചിത്രത്തില്‍ എത്തുന്നത്. 14 സംസ്ഥാനങ്ങളിലൂടെയുള്ള യാത്രയും ആ സ്ഥലങ്ങളിലെ കാഴ്ചകളും ചിത്രത്തിലെ ദൃശ്യവിരുന്നാണ്.

കലാഭവൻ ഷാജോൺ, ഡയാനാ ഹമീദ്, സുനിൽ സുഖദ, ശ്രീജിത്ത് രവി, അഷറഫ് പിലാക്കൽ, രാജൻ വർക്കല, നാദിർഷ എന്നിവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു. കഥ അജയ് ഷാജി, പ്രശാന്ത് വിശ്വനാഥൻ, ഗാനങ്ങൾ പ്രശാന്ത് വിശ്വനാഥൻ, സംഗീതം മിനി ബോയ്, ഛായാഗ്രഹണം പ്രമോദ് കെ പിള്ള,

Similar News