വെസ്റ്റ് ഇൻഡീസിനെ തകർത്ത് സഞ്ജുവും സംഘവും സെമിയിൽ; അഭിനന്ദനപ്രവാഹവുമായി കേരളവും ചലച്ചിത്രലോകവും

സഞ്ജുവിന്റെ ഈ മാസ്മരിക ഇന്നിംഗ്‌സിനെ പ്രശംസിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രമുഖരും മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സിനിമാ താരങ്ങളും രംഗത്തെത്തി

Update: 2026-03-02 07:30 GMT

ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ച സഞ്ജു സാംസണിന്റെ അവിസ്മരണീയ പ്രകടനത്തിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമിഫൈനലിൽ പ്രവേശിച്ചു. സഞ്ജുവിന്റെ ഈ മാസ്മരിക ഇന്നിംഗ്‌സിനെ പ്രശംസിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രമുഖരും മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സിനിമാ താരങ്ങളും രംഗത്തെത്തി.

മുഖ്യമന്ത്രിയുടെയും സൂപ്പർ താരങ്ങളുടെയും വാക്കുകൾ

സഞ്ജുവിന്റെ പോരാട്ടവീര്യത്തെ ശ്ലാഘിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ കുറിച്ചു:"നമ്മുടെ നാടിന് ഒരു പ്രത്യേകതയുണ്ട്, ആർക്കും തളർത്താനാകില്ല. രാജ്യത്തിനു വേണ്ടി ഇനിയും വലിയ നേട്ടങ്ങൾ കൊയ്യാൻ സഞ്ജുവിന് സാധിക്കട്ടെ."മലയാളത്തിന്റെ മഹാനടന്മാരും സഞ്ജുവിന്റെ പ്രകടനത്തിൽ ആവേശം പങ്കുവെച്ചു:

• മമ്മൂട്ടി: "ക്ലാസ്, തനി ആധിപത്യം! ഏറ്റവും വലിയ വേദിയിൽ ഭയമില്ലാത്ത ഒരു പ്രഖ്യാപനം. സെമിയിലേക്ക് മുന്നേറിയ ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ."

• മോഹൻലാൽ: "സഞ്ജുവിനെ ഇത്രയും ഉജ്ജ്വലമായ ഫോമിൽ കാണുന്നത് ആവേശകരമാണ്. അദ്ദേഹത്തിന്റെ സ്വഭാവത്തെയും കഴിവിനെയും വിളിച്ചോതുന്ന മാസ്റ്റർഫുൾ ഇന്നിംഗ്‌സ്. നമ്മുടെ പതാക എപ്പോഴും ഉയരത്തിൽ പാറട്ടെ."

സോഷ്യൽ മീഡിയയിൽ തരംഗമായി താരങ്ങൾ

പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ബേസിൽ ജോസഫ്, നിവിൻ പോളി, നസ്രിയ, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയ പ്രമുഖരെല്ലാം സഞ്ജുവിന് ആശംസകളുമായി എത്തി. ടോളിവുഡ് സംഗീത സംവിധായകൻ തമനും സഞ്ജുവിന്റെ വിജയത്തിൽ പങ്കുചേർന്നു.

'റൈഫിൾ ക്ലബ്' ഡയലോഗും വൈറൽ

സഞ്ജുവിന്റെ വിജയത്തിനൊപ്പം ആഷിഖ് അബു ചിത്രം 'റൈഫിൾ ക്ലബ്ബിലെ' വിജയരാഘവന്റെ പ്രസിദ്ധമായ ഡയലോഗും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. "സത്യം പറ ചേട്ടായി, ഇങ്ങനെയൊരു ദിവസം ആഗ്രഹിച്ചിരുന്നില്ലേ" എന്ന ഡയലോഗ് സഞ്ജുവിന്റെ ചിത്രത്തിനൊപ്പം ചേർത്തുവെച്ചാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ആഘോഷിക്കുന്നത്.

സെമിഫൈനലിലും സഞ്ജുവിന്റെ ഈ ഫോം തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Similar News