തൃഷ ബൈസെക്ഷ്വൽ .വിജയ്-സംഗീത വിവാഹമോചന കേസിൽ നടി തൃഷയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര

സംഗീത ഡിവോഴ്സുമായി മുന്നോട്ട് പോകാൻ കാരണം തൃഷയുമായി വിജയ് തുടരെ തുടരെ ബന്ധം വച്ച് പുലർത്തിയതാണെന്ന് സുചിത്ര ആരോപിക്കുന്നു

Update: 2026-03-03 17:27 GMT

ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ്‌യും ഭാര്യ സംഗീതയും വിവാഹമോചനത്തിനൊരുങ്ങുന്നു എന്ന വാർത്തകൾക്ക് പിന്നാലെ നടി തൃഷയ്‌ക്കെതിരെ രൂക്ഷമായ സൈബർ ആക്രമണവും ആരോപണങ്ങളും ഉയരുന്നു. വിജയ്‌ക്ക് മറ്റൊരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് സംഗീത കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഗായിക സുചിത്ര രാമദുരൈ തൃഷയ്‌ക്കെതിരെ വിവാദ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. തൃഷയുമായുള്ള വിജയ്‌യുടെ അടുത്ത ബന്ധമാണ് ദാമ്പത്യം തകരാൻ കാരണമെന്നും വിജയ് ഇപ്പോൾ നടിയുടെ പൂർണ്ണ നിയന്ത്രണത്തിലാണെന്നുമാണ് സുചിത്ര ആരോപിക്കുന്നത്. തൃഷ ഒരു ബൈസെക്ഷ്വൽ ആണെന്നും പുരുഷന്മാരേക്കാൾ സ്ത്രീകൾക്കൊപ്പം സമയം ചെലവഴിക്കാനാണ് അവർക്ക് താൽപ്പര്യമെന്നും സുചിത്ര പറഞ്ഞു. വിജയ് ഇപ്പോൾ തൃഷ പറയുന്നത് മാത്രം കേൾക്കുന്ന ഒരു പാവയെപ്പോലെയാണെന്നും സുചിത്രയുടെ അഭിമുഖത്തിൽ പരാമർശിക്കുന്നു.

വിവാഹമോചന ഹർജിയിൽ തന്റെ തകർന്ന ദാമ്പത്യത്തെക്കുറിച്ച് സംഗീത നൽകിയ മൊഴികളും പുറത്തുവന്നിട്ടുണ്ട്. വിവാഹത്തിന്റെ ആദ്യകാലങ്ങളിൽ അതീവ സന്തോഷകരമായ ജീവിതമായിരുന്നു തങ്ങളുടേതെന്നും മക്കളുടെയും ഭർത്താവിന്റെയും കാര്യങ്ങളിൽ മാത്രമായിരുന്നു തന്റെ ശ്രദ്ധയെന്നും സംഗീത വ്യക്തമാക്കുന്നു. എന്നാൽ 2021 ഏപ്രിലിൽ വിജയ്‌ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് ജീവിതം മാറിമറിഞ്ഞത്. ഇത് തന്നെ വലിയ മാനസിക സംഘർഷത്തിലേക്കും വൈകാരിക പ്രതിസന്ധിയിലേക്കും തള്ളിവിട്ടു. ചതിക്കപ്പെട്ടുവെന്ന ബോധ്യം വന്നതോടെ വിവാഹജീവിതത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും ഹർജിയിൽ പറയുന്നു.

തുടക്കത്തിൽ ഈ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പുനൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്നും സംഗീത ആരോപിക്കുന്നു. ദീർഘകാലമായി താൻ അനുഭവിച്ച മാനസിക പീഡനങ്ങളും വഞ്ചനയുമാണ് വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് എത്തിച്ചതെന്നാണ് സൂചന. ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ മാതൃകാ ദമ്പതികളായി അറിയപ്പെട്ടിരുന്ന വിജയ്‌യും സംഗീതയും വേർപിരിയുന്നത് ആരാധകർക്കിടയിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. വിഷയത്തിൽ ഇതുവരെ വിജയ്‌യോ തൃഷയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Similar News