സജീവ രാഷ്ട്രീയപ്രവർത്തനത്തിന് ഇടവേള. വീണ്ടും മരുമകളായി വേഷമിടാൻ സ്മൃതി ഇറാനി

Update: 2025-06-11 05:25 GMT

സജീവരാഷ്ട്രീയത്തിനു വേണ്ടി രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിന്ന സ്‌മൃതി ഇറാനി വീണ്ടും അഭിനയരംഗത്തേക്ക് മടങ്ങിവരവിന് ഒരുങ്ങുകയാണ്. ജനപ്രിയ പരമ്പരയായ 'ക്യുങ്കി സാസ് ഭി കഭി ബഹു ഥി'യുടെ രണ്ടാം ഭാഗത്തിൽ സ്‌മൃതി മുൻപ് താനവതരിപ്പിച്ച അതേ വേഷത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

'ക്യുങ്കി സാസ് ഭി കഭി ബഹു ഥി'യുടെ രണ്ടാം ഭാഗത്തിൽ വേഷമിടാനായുള്ള കരാറിൽ സ്‌മൃതി ഇറാനി ഒപ്പുവച്ചെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.. തന്റെ ജനപ്രിയ കഥാപാത്രമായ തുളസി വിരാനിയായാണ് സ്മൃ‌തി എത്തുക. കാലത്തിനൊത്ത കഥപറച്ചിൽ ശൈലിയിൽ 150 എപ്പിസോഡുകളിലാകും പരമ്പര എത്തുന്നത്. 

2000 മുതൽ 2008 വരെയാണ് 'ക്യുങ്കി സാസ് ഭി കഭി ബഹു ഥി' ടെലിവിഷനിൽ സംപ്രേഷണം ചെയ്തത്. അമിതാഭ് ബച്ചൻ അവതാരകനായ 'കോൻ ബനേഗാ ക്രോർപതി'യോടൊപ്പം ആരംഭിച്ച ഈ ഷോ ഏഴ് വർഷത്തോളം ടിആർപി ചാർട്ടുകളിൽ ഒന്നാം സ്ഥാനത്തെത്തി. ഈ പരമ്പരയിലൂടെ ഇന്ത്യൻ ടെലിവിഷൻ അക്കാദമി അവാർഡുകളിൽ നിന്ന് മികച്ച നടി - ജനപ്രിയ വിഭാഗത്തിൽ സ്മൃതി തുടർച്ചയായി അഞ്ച് അവാർഡുകളും രണ്ട് ഇന്ത്യൻ ടെലി അവാർഡുകളും നേടി.

ഇന്ത്യൻ ടെലിവിഷനിലെ ഏറ്റവും വിജയകരമായ ഷോകളിൽ ഒന്നായിരുന്നു 'ക്യുങ്കി സാസ് ഭി കഭി ബഹു ഥി'. ഇതിലെ അഭിനേതാക്കളുടെ കരിയറിലും പരമ്പര ഒരു വഴിത്തിരിവായി. പരമ്പരയിലെ മാതൃകാ മരുമകളായ തുളസിയായി വേഷമിട്ട സ്മൃതി ഇറാനി പിന്നീട് ഇന്ത്യൻ രാഷ്ട്രീയത്തിൽ കേന്ദ്രമന്ത്രി സ്ഥാനത്ത് വരെ എത്തി. ഇപ്പോഴിതാ വീണ്ടും മരുമകളായി ഏതാണൊരുങ്ങുകയാണ്. കാലത്തിനൊത്ത് എന്തെല്ലാം മാറ്റങ്ങൾ ആണ് കഥാപാത്രം ഉൾക്കൊള്ളും എന്ന് കാണാനുള്ള കത്തിരിപ്പിലാണ് ആരാധകർ.

Tags:    

Similar News