ഷാജി പാപ്പന്റെയും പിള്ളേർടേം രണ്ടാം വരവ് ആട് 3 ന് തിരിതെളിഞ്ഞു

Update: 2025-05-11 05:41 GMT

ഷാജി പാപ്പന്റെയും പിള്ളേർടേം രണ്ടാം വരവിന്റെ വാർത്തയിൽ ത്രില്ലടിച്ച് ആരാധകർ. പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആടിന്റെ ആദ്യഭാഗവും രണ്ടാം ഭാഗവും പ്രേക്ഷകരെ ആവോളം ചിരിപ്പിച്ചു. മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രങ്ങൾ ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബുവാണ് നിർമ്മിച്ചത്. മെയ് പത്ത് ശനിയാഴ്ച്ച കാലത്ത് കൊച്ചി കലൂരിലുള്ള ഐ. എം.എ. ഹാളിൽ വച്ച് ഈ കഥാപാത്രങ്ങൾ വീണ്ടുമെത്തുന്ന ആട് -3 എന്ന ചിത്രത്തിൻ്റെ തിരിതെളിഞ്ഞു.

ആട്-സീരിസ്സിലെ ബഹുഭൂരിപക്ഷം വരുന്ന അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ ഷാജി പാപ്പൻ്റെ ജ്യേഷ്ഠസഹോദരൻ തോമസ് പാപ്പനെ അവതരിപ്പിച്ച രൺജി പണിക്കർ ആദ്യ തിരി തെളിയിച്ചു കൊണ്ടാണ് ആട് മൂന്നാം ഭാഗത്തിന് ഔദ്യോഗികമായ ആരംഭം കുറിച്ചത്. പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഉൾപ്പെടെ ഈ ചിത്രത്തിൻ്റെ അഭിനേതാക്കളും, അണിയാ പ്രവർത്തകരും ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു.

ജയ സൂര്യയുടെ എക്കാലത്തെയും പ്രേക്ഷകപ്രിയ കഥാപാത്രമാണ് ഷാജി പാപ്പൻ. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് എന്ന ചിത്രം ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല.തിയറ്ററിൽ വലിയ വിജയം ആകാതെ പോയ ചിത്രം ഡിജിറ്റൽ റിലീസായി എത്തിയപ്പോഴാണ് വൻ വിജയമായത്. ഒരു ആട് ഉണ്ടാക്കിവക്കുന്ന പൊല്ലാപ്പിലൂടെ കഥ പറയുന്ന ചിത്രവും ചിത്രത്തിലെ കഥാപാത്രങ്ങളും പ്രേക്ഷകരെ മതിയാവോളം ചിരിപ്പിച്ചു. ആ പ്രേക്ഷകെ പിന്തുണയെ തുടർന്നാണ് ചിത്രത്തിൻറെ രണ്ടാം ഭാഗം എത്തിയത്. ഇപ്പോഴിതാ അതെ ഫ്രാൻഞ്ചൈസിയിലെ തന്നെ മൂന്നാമത്തെ ചിത്രവും എത്താൻ പോവുകയാണ്. ചടങ്ങിന്റെ ചിത്രങ്ങളും രണ്ടാം വരവിന്റെ സന്തോഷവും സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്. 

 

Tags:    

Similar News