ഞാനീ പറയുന്നത് അതു പോലെ തന്നെ കാണിക്കണേ, മുക്കു മൂലയും മുറിച്ച് കാണിക്കല്ലേ!

Actor Tovino Thomas responds to Dileep case verdict;

Update: 2025-12-11 08:27 GMT

നടിയെ ആക്രമിച്ച കേസിലെ വിധിയെ കുറിച്ച് നടന്‍ ടൊവിനോ തോമസിന്റെ പ്രതികരണം. വോട്ട് ചെയ്യാന്‍ എത്തിയപ്പോഴാണ് നടന്‍ മാധ്യമങ്ങളോട് സംസാരിച്ചത്. ഏറ്റവും പ്രധാനം അതിജീവിതയ്ക്ക് നീതി ലഭിക്കുകയാണെന്നും അതുകൊണ്ട് കോടതി വിധി വിശ്വസിക്കണമെന്നും ടൊവീനോ പറഞ്ഞു.

ടൊവിനോയുടെ വാക്കുകള്‍:

ഏറ്റവും പ്രധാനം അതിജീവിതയ്ക്ക് നീതി ലഭിക്കുകയാണ്. അതിന് കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. നമ്മള്‍ ഇതിന്റെ കേസ് ഫയലും കണ്ടിട്ടില്ല, കൃത്യം നേരിട്ട് നടക്കുന്നതും കണ്ടിട്ടില്ല. അതുകൊണ്ട്, കോടതി വിധിയെ വിശ്വസിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. അതിനപ്പുറം എന്തെങ്കിലും ഉണ്ടെങ്കില്‍ ഞാനും കാത്തിരിക്കുകയാണ്. ആര് തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും അവര്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം, ഒരു കാരണവശാലും രക്ഷപ്പെടരുത്. ഞാനീ പറഞ്ഞത് ഇതുപോലെ തന്നെ കാണിക്കണേ, ദയവ് ചെയ്ത് മുക്കും മൂലയും മുറിച്ച് കാണിക്കരുത്. ടൊവിനോ പറഞ്ഞു.


Tags:    

Similar News